പാലക്കയം മേഖലാകോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ റേഷൻകട ഉപരോധവും, കരിദിനാചരണവും നടത്തി

തച്ചമ്പാറ: പാലക്കയം മേഖലാ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലക്കയം ARDno: 66 റേഷൻ കടക്ക് മുൻപിൽ പ്രതിഷേധവും കരിദിനാചരണവും നടത്തി.
റേഷൻ വിതരണത്തിലെ അപാകത പരിഹരിക്കുക, റേഷൻ വിതരണം സുഗമമാക്കുക, റേഷൻ കടകളിലൂടെ പുഴുക്കലരി വിതരണം ചെയ്യുക, റേഷൻകട മുഴുവൻ സമയവും
പ്രവർത്തിക്കുക സാങ്കേതിക തകരാറുകളുടെ പേരു പറഞ്ഞ് സാധാരണക്കാരെ കബളിപ്പിക്കുന്ന സർക്കാർ നിലപാട് തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ്
പ്രതിഷേധം നടത്തിയത്.

പ്രതിഷേധ പരിപാടി, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ PV.കുര്യൻ(തങ്കച്ചൻ പാറക്കുടി) ഉത്ഘാടനം ചെയ്തു. കോൺഗ്രസ്സ് തച്ചമ്പാറ മണ്ഡലം സെക്രട്ടറി ഷാജു പഴുക്കാത്തറ അദ്ധ്യക്ഷത വഹിച്ചു. റോയി അബ്രഹാം, കൃഷ്ണൻകുട്ടി കിഴക്കേക്കര, റെജി കുറ്റിക്കൽ, ജോസ് കൊട്ടാരം, ലോറൻസ്, സ്കറിയ, സച്ചു ജോസഫ്, തങ്കച്ചൻ ദേവസംതൊട്ടി, രാജൻ തച്ചിരിക്കൽ, ബെറ്റി ലോറൻസ്, സെലിൻ സെബാസ്റ്റ്യൻ, മെമ്പർ കൃഷണൻകുട്ടി ഷാജു പാലമറ്റം, സിദ്ധിക്, ജോസ് നെടുവീട്ടിൽ, തങ്കച്ചൻ, ജോസ് അധികാരം ‘എന്നിവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.