മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലെ പ്രധാന റോഡിൽ വൻ മരം ഉണങ്ങി നിൽക്കുന്നത് വാഹനയാത്രീകർക്കും കാൽനടക്കാർക്കും അപകട ഭീതിയുണ്ടാക്കുന്നു. ഉദ്യാനത്തിൻ്റെ ഒരു കിലോമീറ്ററിനുള്ളിലാണ് മരം നിൽക്കുന്നത്. മുടക്കു ദിവസങ്ങളിലും ഉത്സവനാളുകളിലും തിരക്കേറുമ്പോൾ പലപ്പോഴും ഈ പരിസരത്ത് വാഹനം പാർക്ക് ചെയ്ത് വിനോദസഞ്ചാരികൾ ഈ മരത്തണലിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ട്. ഈ സമയങ്ങളിൽ ഉണക്കമരം വീണാൽ വൻ ദുരന്തത്തിന് സമ്മൾ സാക്ഷിയാകേണ്ടി വരുമെന്ന ഭീതിയിലാണ് നാട്ടുകാർ. എത്രയും വേഗം മരംമുറിച്ചു മാറ്റണമെന്ന ആവശ്യം ശക്തമാണ്.