__പ്രദീപ് കളരിക്കൽ—-
എണ്ണിയാൽ ഒടുങ്ങാത്ത വഴിയോര കച്ചവടങ്ങളുടെ സംഗമസ്ഥാനം കൽപ്പാത്തി…
രഥപ്രയാണവും, രഥസംഗമവും പോലെ തന്നെ എടുത്തു പറയേണ്ടുന്ന ഒന്നാണ് രഥോത്സവകാലത്തെ വഴിയോരകച്ചവടങ്ങൾ. സ്വദേശീയരും, അന്യദേശീയരും കച്ചവടത്തിനായി എത്തുന്നു ഇവിടെക്ക്.വള, മാല, കമ്മൽ തുടങ്ങിയ ആഭരണങ്ങളുടെ എണ്ണിയാൽ തീരാത്ത ഒരു കലവറ തന്നെ ഉണ്ടാവും.. കളിമൺപാത്രങ്ങൾ, പ്ലാസ്റ്റിക് പത്രങ്ങൾ, ചിരാതുകൾ, മുളയിൽ തീർത്ത വിവിധ വസ്തുക്കൾ, ഒറ്റമൂലികൾ, സുഗന്ധ വ്യഞ്ജനങ്ങൾ,ഗൃഹോപയോഗത്തിനായുള്ള ആയുധങ്ങൾ തുടങ്ങി എണ്ണിയാൽ ഒടുങ്ങാത്ത ധാരാളം വസ്തുക്കളുടെ ലഭ്യസ്ഥാനം കൂടെ ആയി മാറും കൽപ്പാത്തി.. കൽച്ചട്ടി എന്ന ഒരു പാത്രം ഇവിടെ മാത്രം കാണാവുന്ന ഒരു വസ്തുവാണ്… അതിന്റെ വില്പന നടത്തുന്ന സ്ഥലം അറിയപ്പെടുന്നത് “കൽ ചട്ടി തെരുവ് ” എന്നാണ്.. കാഴ്ചകളുടെ വൈവിധ്യങ്ങൾ നിറഞ്ഞ കൽപ്പത്തി രഥോത്സവം ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ടതാണ്.അത്ഭുതം എന്തെന്നാൽ രഥോത്സവം കഴിഞ്ഞും ഒരു മാസക്കാലം ഇതൊക്കെ അവിടെ തന്നെ ഉണ്ടാവും… വൈകുന്നേരങ്ങളിൽ വൻജനതിരക്കും ഈ ഒരു മാസം ഉണ്ടാവാറുണ്ട്.