പോളി ടെക്നികിലെ ഭീമൻ തേനീച്ച കൂടുകൾ നീക്കം ചെയ്തു

വീരാവുണ്ണി മുളളത്ത്

ഷൊർണൂർ: ഷൊർണൂർ ഗവ: പോളിടെക്നിക്ക് കോളേജിലെ ക്ലാസ് മുറിയിലെ സൺ ഷൈഡിന് മുകളിലാണ് അഞ്ച് ഭീമൻ തേനീച്ച കൂടുകൾ രൂപപ്പെട്ടത് ശ്രദ്ധയിൽ പെട്ടത്. ഹൂങ്കാര ശബ്ദത്തോടെ ജീവികളെ ആക്രമിക്കുന്നത്. വിദ്യാർത്ഥികളുടെ ശ്രദ്ധയിൽപ്പെട്ടപ്പോൾ ഉടനെ അധ്യാപകരേയും മറ്റു ജീവനക്കാരേയും അറിയിച്ചു വെങ്കിലും അവരുടെ പരിശ്രമം ഫലം കണ്ടില്ല. തുടർന്ന് സ്നൈക്& അനിമൽ റസ്ക്യൂവറും തേനീച്ച കൂടുകൾ നീക്കം ചെയ്യുന്നതിൽ വർഷങ്ങളായി പരിചയവും ഉള്ള കൈപ്പുറം അബ്ബാസിനെ വിവരം അറിയിക്കുകയും ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ്നാല് മണിയോടെ അബ്ബാസ്കോളേജിലെത്തി മുഴുവൻ കൂടുകളും നീക്കം ചെയ്ത് കൊടുക്കുകയും ചെയ്തു. അപ്പിസ് ഡോസറ്റ എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന ഈ ഈച്ചയെ പെരുംതേനീച്ച. കാട്ടീച്ച. എന്നീ പേരുകളിൽ അറിയപ്പെടുന്നു
കൂട്ടമായുള്ള ഇവയുടെ കുത്ത് മർമ്മത്തേറ്റാൽ മനുഷ്യന് മരണം വരെ സംഭവിക്കാറുണ്ട്
പാലക്കാട് ഏതാനും മാസങ്ങൾക്ക് മുമ്പാണ് ഫ്ളാറ്റിൽ വന്ന് കൂടിയ കൂട് ഇളകി രണ്ട് വ്യക്തികൾ മരണപ്പെട്ടത്. പരുന്ത് – കുയിൽ എന്നിവ കൂട് റാഞ്ചുമ്പോഴാണ് ഇത്തരത്തിൽ കൂടുകൾ ഇളകി ആളുകൾക്ക് അപകടം സംഭവിക്കാറ്. ഇവിടത്തെ വിദ്യാർത്ഥികൾ പലരും അത്ഭുതകരമായാണത്രെ ഈ ഈച്ചകളുടെ കടിയേൽക്കാതെ രക്ഷപ്പെട്ടത്.