മോഷ്ടാവ് ദമ്പതികളെ വെട്ടി പരിക്കേൽപ്പിച്ചു

ഒറ്റപ്പാലo:വയോധിക ദമ്പതികളെ വെട്ടിപ്പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ കള്ളനെ നിമിഷങ്ങൾക്കകം പോലീസ് പിടികൂടി.തമിഴ്നാട് പഴനി സ്വദേശികമാരൻ്റെ മകൻ ബാലനാണ് (50) പോലീസ് പിടിയിലായത്.

പാലപ്പുറം ആട്ടിരി വീട്ടിൽ സുന്ദരേശൻ – (7 2 ), ഭാര്യ അംബികാദേവി (65) എന്നിവരെയാണ് മോഷണത്തിനിടെ വെട്ടി പരിക്കേൽപ്പിച്ചത്. ദമ്പതികൾ  മാത്രം താമസിക്കുന്ന വീട്ടിൽ ഇന്ന് പുലർച്ചെ രണ്ടു മണിയോടു കൂടിയാണ് സംഭവം നടന്നത്. കിടപ്പുമുറിയിലെ അലമാര തുറക്കുന്നത് കണ്ട് അംബികാദേവി ഭർത്താവ് സുന്ദരേശനെ വിളിച്ച് ഉണർത്തി ഇരുവരും ചേർന്ന് കള്ളനെ പിടിക്കുവാൻ ശ്രമിച്ചപ്പോൾ  കയ്യിൽ കരുതിയിരുന്ന മടവാൾ ഉപയോഗിച്ച് വെട്ടുകയായിരുന്നു. സുന്ദരേശന് നെറ്റിയിലും, മുതുകിലും ,അബികാദേവിക്ക്. ഇരുകയ്യിലും പരിക്ക് പറ്റിയിട്ടുണ്ട്. 

പ്രതിയെ നിമിഷങ്ങൾക്കകം ഇൻസ്പെക്ടർ സുജിത്തിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.പരിക്കേറ്റ ദമ്പതികളെ പോലീസും നാട്ടുകാരും ചേർന്നു് ആശുപത്രിയിലെത്തിച്ചു.