പട്ടാമ്പി: ഗവ. സംസ്കൃത കോളേജിലെ എൻ സി സി കേഡറ്റുകൾ കൂട്ടയോട്ടം നടത്തി. സർദാർ വല്ലഭായി പട്ടേലിന്റെ ജന്മദിനത്തിൽ,ദേശീയ ഐക്യ ദിന സന്ദേശം വിളംബരം ചെയ്ത് കൊണ്ടുള്ള യൂനിറ്റി റൺ ആണ് നടത്തിയത്. ആസാദി കാ അമൃത് മഹാൽസവ്, രാഷ്ട്രീയ ഏകതാ ദിവസ് എന്നിവയുടെ ഭാഗമായാണ് പ്രോഗ്രാം നടന്നത്. കോളേജ് കാമ്പസിൽ നിന്നാരംഭിച്ച ഓട്ടം അസോസിയേറ്റ് എൻ സി സി ഓഫീസർ ക്യാപ്റ്റൻ ഡോ.പി.അബ്ദു ഫ്ളാഗ് ഓഫ് ചെയ്തു. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തിലൂന്നി ,വൈജാത്യങ്ങൾ നിലനിർത്തിക്കൊണ്ട് തന്നെ രാഷ്ട്രത്തിന്റെ ഏകതയും സമഗ്രതയും സുരക്ഷയും സൗഹാർദ്ദവും സാധ്യമാക്കാനുള്ള ചുവട് വെപ്പാണ് യൂനിറ്റി റൺ കൊണ്ട് ലക്ഷ്യമാക്കുന്നത്.
സീനിയർ അണ്ടർ ഒഫീസർ കെ.എം.മുഹമ്മദ് ഹാഷിം, അണ്ടർ ഓഫീസർമാരായ എസ്.മാധവ് , പി.ഹരിലക്ഷ്മി, പി. അജ്മൽ ഹഖീം, കെ.ശ്രീലക്ഷ്മി, കെ എം വിഗ്നേഷ്, എസ്. ദർശന, അർജ്ജുൻ എം ദാസ് തുടങ്ങിയവർ നേതൃത്വം നൽകി.