അയ്യപ്പ സേവാസംഘം യൂണിറ്റ് രൂപീകരിച്ചു

പാലക്കാട്: രാമനാഥപുരം അഖില ഭാരത അയ്യപ്പസേവാസംഘം രാമനാഥപുരം യൂണിറ്റ് രുപീകരണം അഖില അയ്യപ്പസേവാസംഘം പാലക്കാട് ജില്ലാ പ്രസിഡൻ്റ് എ.ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. ഹരിദാസ് മച്ചിങ്ങൽ സ്വാഗതം ആശംസിച്ചു, യുണിയൻ സെക്രട്ടറി ടി.കെ പ്രസാദ് സംഘടനാ പ്രവർത്തന വിശദീകരണവും തെരഞ്ഞെടുപ്പും നിർവ്വഹിച്ചു.
സി.കെ ഉല്ലാസ് കുമാർ ആശംസകളർപ്പിച്ച് പ്രസംഗിച്ചു, യോഗത്തിൽ പങ്കെടുത്തവർക്ക് പി.സതീഷ് കുമാർ നന്ദി പ്രകാശിപ്പിച്ചു,
അയ്യപ്പസേവാസംഘം ഭാരവാഹികളായി ഹരിദാസ് മച്ചിങ്ങൽ ( പ്രസിഡൻ്റ്) കെ.സന്തോഷ് കുമാർ ( വൈസ് പ്രസിഡൻ്റ്) പി.സതീഷ് കുമാർ (സെക്രട്ടറി) എം.സേതുമാധവൻ ( ജോയിൻ്റ് സെക്രട്ടറി) സി.കെ .ഉല്ലാസ് കുമാർ (ഖജാൻജി ) എന്നിവരെ തെരഞ്ഞെടുത്തു

ലേഖകൻ:
എൻ.കൃഷ്ണകുമാർ
പാലക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയൻ
സെക്രട്ടറി