പെരിന്തല്‍മണ്ണയില്‍ വൻ എംഡിഎംഎ വേട്ട. 200 ഗ്രാം എംഡിഎംഎ യുമായി കല്ലടിക്കോട് സ്വദേശി പിടിയിൽ

പെരിന്തൽമണ്ണ: കല്ലടിക്കോട് സ്വദേശി സ്വദേശി റാംജിത്ത് മുരളിയെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റ് പരിസരത്ത് ചേതന റോഡിൽ നിന്നും ആണു ബാംഗ്ലൂരിൽ നിന്നും വില്‍പ്പനയ്ക്കായെത്തിച്ച 200 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി കല്ലടിക്കോട് സ്വദേശി വലിപ്പറമ്പിൽ റാംജിത്ത് മുരളി(26) പിടിയിലായത്.

ജില്ലയില്‍ ബാംഗ്ലൂരിൽ നിന്നും എംഡിഎംഎ വ്യാപകമായി വിൽപന നടത്തുന്ന മൊത്ത വിതരണക്കാരെ കുറിച്ചു ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസി ന് കിട്ടിയ രഹസ്യ വിവര പ്രകാരം പെരിന്തൽ മണ്ണ ഡി.വൈ.എസ്.പി സന്തോഷ് കുമാറിൻ്റെ നിര്‍ദ്ദേശപ്രകാരം പെരിന്തല്‍മണ്ണ സി.ഐ. സി.അലവിയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസങ്ങളിൽ എം.ഡി.എം,എ മയക്കുമരുന്ന് വില്‍പ്പന നടത്തുന്ന സംഘത്തില്‍പെട്ട അരക്കുപറമ്പ് സ്വദേശി മുഹമ്മദ് ഫാസിലിനെയും കരിങ്കല്ലത്താണി 55 മൈൽ സ്വദേശി സൽമാനുൽ ഫാരിസ് എന്നയാളെയും അറസ്റ്റ് ചെയ്തിരുന്നു. ബാംഗ്ലൂരിൽ നിന്നും എം.ഡി.എം.എ മയക്കുമരുന്ന് വാങ്ങി കേരളത്തിലെത്തിച്ച് ചെറുകിട വിൽപനക്കാർക്ക് വിൽക്കുന്നയാണ് രാംജിത് മുരളി.

കഴിഞ്ഞ ഒരു മാസത്തിനിടെ പെരിന്തൽമണ്ണ പോലീസ് സ്റ്റേഷൻ പരിധിയിൽ 260 ഗ്രാം എംഡിഎം എ യും 155 കിലോഗ്രാം കഞ്ചാവും അടക്കം ലക്ഷ കണക്കിന് രൂപയുടെ ലഹരി മരുന്ന് വേട്ടയാണ് നടന്നത്.തുടർന്നും ലഹരി ഉത്പന്നങ്ങൾ വങ്ങുന്നവർക്കേതിരെയും വിൽക്കുനവർക്കേതിരെയും ഉപയോഗിക്കുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് പെരിന്തൽമണ്ണ സിഐ അലവി .സി അറിയിച്ചു.
.പെരിന്തല്‍മണ്ണ സി.ഐ അലവി.സി, SI യാസിർ, എ.എസ്.ഐ ബൈജു,എ എസ് ഐ അനിത, എസ്.സി.പി.ഒ സിന്ധു, എസ്.സി.പി.ഒ ഉല്ലാസ് കെ.എസ്,സി.പി.ഒ മാരായ ഷജീർ , അജിത്കുമാർ , ഷാലു, സൽമാൻ എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.