അപകടം പതിയിരിക്കുന്ന റോഡരികും കണ്ടില്ലെന്ന് നടിക്കുന്ന അധികാരികളും

പട്ടാമ്പി: പാതയരികിലെ ഉപയോഗ ശ്യൂന്യമായ നിലയിലുള്ള കിണർ വൻ അപകടം സാധ്യത ക്ഷണിച്ചു വരുത്തുന്നു. തിരുവേഗപ്പുറ പഞ്ചായത്തിലെ കൈപ്പുറം വിളത്തൂർ റോഡിന്റെ വർഷങ്ങളായി ഈ കിണർ മാലിന്യ നിക്ഷേപത്തിന് വേണ്ടി മാറ്റിയിട്ട്. വിദ്യാർഥികൾക്കും മറ്റു കാൽനട യാത്രക്കാർക്കും പുറമെ ഇരുചക്ര വാഹന യാത്രക്കാർക്കും വരെ വളരെയധികം അപകടാവസ്ഥയിൽ ആണ് സ്ഥിതി ചെയ്യുന്നത്. പാർശ്വഭിത്തികൾ പോലും ഇല്ലാതെയും കാട് മൂടികെട്ടിയ നിലയിലും ആയി സ്ഥിതി ചെയ്യുന്ന ഈ കിണർ. അധികാരികളുടെ മുമ്പിൽ നിരവധി തവണ ഇതിന്റെ അപകട അവസ്ഥയെ കുറിച്ച് പല അഭ്യുദയ കാംഷികളും സങ്കട ഹരജി ബോധിപ്പിച്ചതാണ്. ഇന്ന് വരെ യാതൊരു വിധ മുൻകരുതലും എടുക്കാതെ അവഗണനയിലായാണ്. ഇപ്പോഴുത്തെ ഈ അവസ്ഥ കണ്ട് പരിസ്ഥിതി പ്രവർത്തകൻ കൈപ്പുറം അബ്ബാസ് മാസങ്ങൾക്ക് മുമ്പ് സ്വന്തം ചിലവിൽ മുന്നറിയിപ്പ് ബോഡ് സ്ഥാപിക്കുകയും ചെയ്തിരിന്നു. ഇപ്പോൾ കാട് മൂടിയ നിലയിലായ കിണർ ഒരു തരത്തിലും പൊന്തക്കുള്ളിൽ നിന്നും കാണാത്ത അവസ്ഥയിൽ ആവുകയും ചെയ്തിരുന്നു. നിരവധി വിദ്യാർഥികൾ രാവിലെയും രാത്രിയുമായി മദ്രസയിലേക്കും സ്കൂളിലേക്കും പോകുന്ന ഒരു റോഡായതിനാൽ ഏത് സമയത്തും അപകടം പതിയിരിക്കുന്ന അവസ്ഥയിൽ ഉള്ളതിനാൽ .30 ഞായറാഴ്ച്ച രാവിലെ മുതൽ പരിസ്ഥിതിപ്രവർത്തകനും . തഖ് വാ ചാരിറ്റി പ്രവർത്തകനും കൂടിയായ കൈപ്പുറം അബ്ബാസും. ഷമീർ വണ്ടിക്കാരനും. യാസറും – ചേർന്ന് പൊന്തകൾ വെട്ടി ഒഴിവാക്കി കൊടുത്തു . സ്കൂളുകൾ – ആശുപത്രികൾ . പള്ളി – അമ്പലങ്ങൾ – എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ സൗജന്യമായി കാട് വെട്ടിക്കാടുക്കുന്നതിന് വേണ്ടി തഖ് വാ ചാരിറ്റി സ്വന്തമായി വാങ്ങിയതാണ് പുല്ല് വെട്ട് മെഷിൻ. ഇനിയും അത്യാവശ്യമായി ആർക്കെങ്കിലും പുല്ല് വെട്ടി കൊടുക്കെണ്ട അത്യാവശ്യ ഘട്ടങ്ങളിൽ സമീപിക്കാവുന്ന താനെന്ന് തഖ് വാ ചാരിറ്റി പ്രവർത്തകർ അറിയിച്ചു.