എസ് ഡി പി ഐ ലഹരി വിരുദ്ധ സദസ് സംഘടിപ്പിച്ചു

പാലക്കാട് : വളർന്നു വരുന്ന തലമുറയെ നശിപ്പിച്ച് കൊണ്ടിരിക്കുന്ന ലഹരി ഉപയോഗത്തിനെതിരെ ” ലഹരിക്കെതിരെ കൈകോർക്കാം ” എന്ന സന്ദേശവുമായി എസ് ഡി പി ഐ  സംസ്ഥാനമൊട്ടുക്കും  നടത്തുന്ന പരിപാടിയുടെ ഭാഗമായി പാലക്കാട് മണ്ഡലം കമ്മിറ്റി   ലഹരി വിരുദ്ദ സദസ്സ് സംഘടിപ്പിച്ചു .എസ് ഡി പി ഐ ജില്ലാ  പ്രസിഡണ്ട് ഷെഹീർ  ചാലിപ്പുറം ഉത്ഘാടനം ചെയ്തു. 

      മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ് എ കെ സുൽത്താൻ മുഖ്യപ്രഭാഷണവും, എക്സൈസ് ഓഫീസർ  രാജാ സിംഗ് വിഷയാവതരണവും നടത്തി.മണ്ഡലം പ്രസിഡന്റ് ജബ്ബാർ അധ്യക്ഷത വഹിച്ചു.  മണ്ഡലം സെക്രട്ടറി ഒ എച്ച് ഖലീൽ സ്വാഗതവും,മണ്ഡലം വൈസ് പ്രസിഡന്റ് നസീർ നന്ദിയും പറഞ്ഞു.