പാലക്കാട്: കലാമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന നാടായ പാലക്കാട് നിന്നും നിരവധി കലാകാരന്മാർ ഒത്തുചേരുന്ന മനോജ് പാലോടന്റെ ആസിഫ് അലി, അഭിരാമി അഭിനയിച്ച “ഇത് താൻടാ പോലീസ്”എന്ന ചിത്രത്തിനുശേഷം രണ്ടാമത്തെ സിനിമയായ ‘സിഗ്നേച്ചർ’ ഈ വരുന്ന നവംബർ 11 ന് തീയേറ്ററുകളിൽ റിലീസ് ആവുകയാണ്.
പാലക്കാട് ജില്ലയിലെ അട്ടപ്പാടിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയിൽ ഗോത്രവർഗക്കാരായ നിരവധിപേർ അഭിനയിച്ചിട്ടുണ്ട്. കൂടാതെ ഊര് മൂപ്പൻ തങ്കരാജ് മാഷ് എഴുതി പാടിയ ഗോത്രഭാഷയായ ‘മുഡുക’ യിലുള്ള ഇന്ത്യയിൽ തന്നെ ആദ്യത്തെ പാട്ട് ഇതിനോടകം ജനശ്രദ്ധ ആകർഷിട്ടുണ്ട്.
നാഷണൽ അവാർഡിന് ശേഷം അട്ടപ്പാടിയുടെ വാനമ്പാടി നഞ്ചിയമ്മ പാടുന്ന സിഗ്നേച്ചറിലെ ‘അട്ടപ്പാടി സോങ്ങ്’ നവംബർ 5 ന് സിനിമ സാംസ്കാരിക നായകന്മാരുടെ സാനിധ്യത്തിൽ എറണാകുളത്തുവച്ചു റിലീസ് ചെയ്യും.പാലക്കാടിലെ പ്രശസ്ത സിനിമാതരം ഷാജു ശ്രീധർ ‘സി ഐ പ്രഭാകരൻ’ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.സംവിധായകൻ മനോജ് പാലോടൻ കഴിഞ്ഞ 10 വർഷമായി പാലക്കാട് മണലി, ജീവൻ നഗറിൽ താമസിക്കുന്നു. നായകൻ കാർത്തിക് രാമകൃഷ്ണൻ പാലക്കാട് വടക്കുംതറ സ്വാദേശിയാണ്. വെള്ളിയാഴ്ച റിലീസ് ആകുന്ന ‘ആ മരത്താഴെ’ സോങ്ങ് എഴുതിയ കവിയും സംഗീത അധ്യാപകനുമായ സിജിൽ കൊടുങ്ങല്ലൂർ കാൽപാത്തിയിൽ താമസിക്കുന്നയാളാണ്.
സ്ക്രിപ്റ്റ് എഴുതിയ ഫാദർ ബാബുതട്ടിൽ സി എം ഐ വർഷങ്ങളോളം പാലക്കാട് ഭാരതമതാ സ്കൂളിലെ പ്രിൻസിപ്പൽ ആയിരുന്നു.പാലക്കാട്ടുകാരായ സുനിൽ തിരുനെല്ലായ്, ഷമീർ തോട്ടിങ്കൽ, കുത്തുസ് തേങ്കുറിശ്ശി, ജോസ് ചാലക്കൽ, രവി തരൂർ, സുരേഷ്, അരുൺ കഞ്ചിക്കോട് തുടങ്ങിയവർ സിഗ്നേച്ചറിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
സിഗ്നേച്ചർ മൂവിയിലെ ഹിറ്റായ ആദ്യ ഗാനം ‘ഏലേലമ്മ സോങ്ങ്’ പാടിയിരിക്കുന്നത് പാലക്കാട് ചിറ്റൂർ താമസിക്കുന്ന വൃന്ദാ മേനോൻ ആണ്.സഞ്ചോസ് ക്രീയേഷൻസിന്റ ബാനറിൽ ലിബിൻ അരുൺ ജെ നിർമിക്കുന്ന സിഗ്നേച്ചർ സിനിമയിൽ ടിനി ടോം, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, അഖില, നിഖിൽ തുടങ്ങിയവരും അഭിനയിക്കുന്നു. വിതരണം ഡീലക്സ് സിനിമാസ്
പാലക്കാടിന്റെ ഹൃദയത്തിൽ ചേർന്ന് നിൽക്കുന്ന ‘സിഗ്നേച്ചർ’ സിനിമയുടെ സുമേഷ് പരമേശ്വരൻ സംഗീത സംവിധാനം നിർവഹിച്ച് ‘ഹൃദയം’ സിനിമയിലെ ഗായികയായ ഭദ്ര രാജിൻ പാടിയ മൂന്നാമത്തെ പാട്ടിന്റെ റിലീസ് 28.10.2022 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് പാലക്കാടിന്റെ സംഗീതജ്ഞൻ പ്രകാശ് ഉള്ളേരിയുടെ പുത്തൂരിലുള്ള ‘തത്വ’ സ്റ്റുഡിയോയിൽ വച്ച് നടക്കുന്നു. ഏവരുടെയും സാനിധ്യം പ്രതീക്ഷിക്കുന്നതോടൊപ്പം നവംബർ 11 റിലീസ് ആകുമ്പോൾ പാലക്കാടുകാരുടെ എല്ലാ സപ്പോർട്ടും ഉണ്ടാവണമെന്നും സംവിധായകൻ മനോജ് പാലോടൻ അഭ്യർത്ഥിക്കുന്നു.
പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന “സിഗ്നേച്ചർ മൂവിയുടെ ക്യാമറ- എസ് ലോവൽ, എഡിറ്റിംഗ്-സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ-നോബിൾ ജേക്കബ്, ക്രീയേറ്റീവ് ഡയറക്ടർ-നിസാർ മുഹമ്മദ് , ആർട്ട് ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാന രചന-സന്തോഷ് വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്-അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ-പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ-വിവേക് കെ എം, അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്-റോബിൻ അലക്സ്,കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ-ആന്റണി സ്റ്റീഫൻ,പി ആർ ഒ-എ എസ് ദിനേശ്.