വീട്ടുമുറ്റ സദസ്സ് – കല്ലംകുളം മരുതറോഡ്

മരുതറോഡ്: പുരോഗമന കലാ സാഹിത്യ സംഘം മരുതറോഡ് യൂണിറ്റ് കമ്മിറ്റി കല്ലങ്കുളത്ത് വിഭജനത്തിനും വിദേഷ്യശത്തിനും എതിരെ വീട്ടമുറ്റസദസ്സ് സംഘടിപ്പിച്ചു. പരിപാടി പുരോഗമന കലാസാഹിത്യ സംഘം പുതുശ്ശേരി മേഖല സെക്രട്ടറി എൻ. ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. കെ. വിജയകുമാർ അധ്യക്ഷത വഹിച്ചു. പ്രശസ്ത നാടക പ്രവർത്തകൻ ചേരാമംഗലം ചാമുണ്ണി മുഖ്യ പ്രഭാഷണം നടത്തി. എസ്. ദിയ, വി. പ്രിയ, പി. നാരായണൻ എന്നിവർ കലാപരിപാടി നടത്തി. കെ. സുരേഷ് ബാബു, ആശംസ അർപ്പിച്ച് സംസാരിച്ചു. നജ്മ സലീം സ്വാഗതവും പി. നാരായണൻ നന്ദിയും പറഞ്ഞു.