എം.കെ വേലുക്കുട്ടി മാസ്റ്റർ നിര്യാതനായി

പട്ടാമ്പി: അധ്യാപകൻ, പൊതുപ്രവർത്തകൻ, ജനപ്രതിനിധി എന്നീ നിലകളിൽ കർമ്മനിരതനായിരുന്ന തൃത്താല മുടവനൂർ മഠത്തിൽകുന്നത്ത് എം.കെ വേലുക്കുട്ടി മാസ്റ്റർ (73) നിര്യാതനായി. തൃത്താല ഡോ.കെ.ബി മേനോൻ മെമ്മോറിയൽ സ്കൂളിൽ അധ്യാപകനായിരുന്നു. തൃത്താലയിലെ അധ്യാപക പ്രസ്ഥാനത്തിൻ്റെ കരുത്തുറ്റ നേതാവായിരുന്നു. സി.പി.എം തൃത്താല ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി യൂനിയൻ വില്ലേജ് സെക്രട്ടറിയുമാണ്. സി.പി.എം തൃത്താല ഏരിയാ കമ്മിറ്റിയംഗമായും, ചാലിശ്ശേരി, തൃത്താല ലോക്കൽ കമ്മിറ്റികളുടെ സെക്രട്ടറിയായും നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്. 2005 – 2010ൽ തൃത്താല ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനായിരുന്നു.
1987ലെ എൽ.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്ന ലോനപ്പൻ നമ്പാടന്റെ സ്റ്റാഫംഗമായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: രമണി (റിട്ട. ടീച്ചർ, വി.കെ.കടവ് ജി.എം.എൽ.പി സ്കൂൾ).
മക്കൾ: ലാരിജ, കിരൺ.