മാരക മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

പാലക്കാട് :റെയിൽവേ സംരക്ഷണ സേനയും പാലക്കാട് എക്സൈസ് ആന്റി നർക്കോട്ടിക് സ്പെഷ്യൽ സ്കോഡും പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ സംയുക്തമായി നടത്തിയ പരിശോധനയിൽ മാരക മയക്കുമരുന്നായ 20 ഗ്രാം മെത്താo ഫിറ്റമിനുമായി തൃശ്ശൂർ മുകുന്ദപുരം, കരച്ചിറ, മണ്ണമ്പറമ്പിൽ,വീട്ടിൽ ഉണ്ണികൃഷ്ണൻ മകൻ സായി കൃഷ്ണ ( 24 ) നെ അറസ്റ്റ് ചെയ്തു ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന് വാങ്ങി തൃശ്ശൂർ ജില്ലയിലെ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾക്ക് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതി എന്നാണ് പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരം .ബാംഗ്ലൂരിൽ നിന്ന് മയക്കുമരുന്ന് വാങ്ങിബസ് മാർഗം കോയമ്പത്തൂരിലെത്തുകയും അവിടെനിന്ന് ട്രെയിൻ മാർഗ്ഗം പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ വന്ന് ഇറങ്ങി തൃശ്ശൂരിലേക്ക് റോഡ് മാർഗ്ഗം മയക്കുമരുന്ന് കടത്തികൊണ്ട് പോകുവാൻ ശ്രമിച്ചപ്പോഴാണ് പ്രതി റെയിൽവേ സ്റ്റേഷനിൽ വച്ച് പിടിയിൽ ആവുന്നത്. പ്രതിക്ക് മയക്കുമരുന്ന് നൽകിയവരെ പറ്റിയും പ്രതിയിൽ നിന്നും മയക്കുമരുന്ന് വാങ്ങുന്നവരെയും പറ്റിയുമുള്ള വിശദമായ അന്വേഷണം ആരംഭിച്ചു. ആർ പി എഫ് സി ഐ സൂരജ് എസ്. കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം. സുരേഷ് അസി സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ., കെ. സുനിൽ , ഹെഡ്കോൺ സ്റ്റബിൾമാരായ എ. രാജേന്ദ്രൻ ,അനിൽ കുമാർ, ഡബ്ല്യു സി. വീണ ഗണേഷ്.,എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസർ ടി. പി. മണികണ്ഠൻ, സി ഇ ഒ മാരായ ഷാബു , ബെൻസൺ ജോർജ്, ശരവണൻ, വിഷ്ണു എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.