മുസ്ലീം വനിതയുടെ ശിരോവസ്ത്രം മാറ്റാൻ പറഞ്ഞതായി പരാതി

പാലക്കാട്: ആധാർ കാർഡ് എടുക്കുന്നതിന് ഒപ്പ് വാങ്ങാനെത്തിയ മുസ്‌ലിം വനിതയോട് ശിരോവസ്ത്രം അഴിച്ച് വന്നാൽ മാത്രമേ ഒപ്പിടുകയുള്ളുവെന്ന് പറഞ്ഞ് തിരിച്ചയച്ച പാലക്കാട് നഗരസഭാ സെക്രട്ടറിക്കെതിരെ കാബിനിൽ ചെന്ന് കൗൺസിലർമാർ ശക്തമായി പ്രതിഷേധിക്കുകയും അതേ തുടർന്ന് സെക്രട്ടറി മാപ്പു പറയുകയും ഒപ്പിട്ടു നൽകുകയും ചെയ്തു.

വൈവിധ്യമാണ് ഇന്ത്യയെന്നും ഭരണഘടന അനുവദിച്ച പൗരസ്വത്രന്ത്രത്തെ നിഷേധിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി ചെറുക്കണമെന്നും കൗൺസിലർമാർ പറഞ്ഞു.

കൗൺസിലർമാരായ സജിത്കുമാർ, മൻസൂർ (കോൺഗ്രസ്),എം.സുലൈമാൻ (വെൽഫെയർ പാർട്ടി) ഹസനുപ്പ (മുസ്‌ലിം ലീഗ്) സലീന ബീവി (സി.പി.എം) എന്നിവരാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയത്.