നെന്മാറ: ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ ഭാഗമായി നെന്മാറ പുളിക്കൽതറ ഫ്രണ്ട്സ് സ്പോർട്ട്സ് & ആർട്ട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ദേശീയ, അന്തർദേശീയ താരങ്ങളേയും, ഗ്രാമീണ മേഖലയിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരേയും അനുമോദിച്ചു. അനുമോദന ചടങ്ങിന്റെ ഉദ്ഘാടനം മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ എം.പത്മകുമാർ നിർവ്വഹിച്ചു. ഗ്രാമീണ മേഖലയിലെ ക്ലബ്ബുകൾക്കും , ഗ്രാമീണ വായനശാലകൾക്കും മാത്രമേ മികച്ച യുവത്വങ്ങളെ വാർത്തെടുക്കാൻ കഴിയൂ എന്ന് എം.പത്മകുമാർ അഭിപ്രായപ്പെട്ടു. വഴി തെറ്റി പോവുന്ന യുവത്വങ്ങളെ വീണ്ടെടുക്കാൻ ക്ലബ്ബുകളുടെ നേതൃത്വത്തിലുള്ള പ്രവർത്തനങ്ങൾക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ഫ്രണ്ട്സ് ക്ലബ്ബ് പ്രസിഡന്റ് അശോക് നെന്മാറ അധ്യക്ഷനായിരുന്നു. മുൻ സർക്കിൾ ഇൻസ്പെക്ടർ പി.കെ. മണി, ആർ. മോഹൻദാസ് , ആർ. കൊച്ചു കൃഷ്ണൻ , വി.ഗോപി, മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.യൂസഫ് , അബുത്താറിർ ദേശീയ കായിക താരങ്ങളായ പി.ടി. ചന്ദ്രൻ, ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.