ആലത്തൂർ: 1964ഒക്ടോബർ 9 ന് രൂപീകൃതമായ കേരളാ കോൺഗ്രസ് പാർട്ടിയുടെ
അൻപത്തി എട്ടാം ജന്മദിന സമ്മേളനം പാലക്കാട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
ആലത്തൂരിൽ നടത്തി.
പാർട്ടി ജില്ലാ പ്രസിഡന്റ് കെ. ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം സംസ്ഥാന ജന: സെക്രട്ടറി അഡ്വ:നൈസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ,മണ്ഡലം ഭാരവാഹികളായ കെ രാംദാസ് ,സണ്ണിമണ്ഡപത്തിക്കുന്നേൽ,ഷെബീർ കോടിയിൽ,
ബി. രതീഷ്, എം. ശോഭന എന്നിവർ സംസാരിച്ചു.