ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും

മലമ്പുഴ: മലമ്പുഴ പഞ്ചായത്തിലെ കുടുംബ ശ്രീകാരേയും ബാലസംഘത്തിലെ  കുട്ടികളേയും സംഘടിപ്പിച്ച് മലമ്പുഴ ജനമൈത്രി പോലീസിൻ്റെ നേതൃത്ത്വത്തിൽ ലഹരി വിരുദ്ധ റാലിയും ബോധവൽക്കരണ ക്ലാസും നടത്തി. ഐ എസ് എച്ച് ഒ സിജോ വർഗീസിൻ്റെ നേതൃത്വത്തിൽ മന്തക്കാട് മുതൽ മലമ്പുഴ പഞ്ചായത്ത് വരെ റാലി നടത്തുകയും തുടർന്ന് മലമ്പുഴ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ലഹരിക്കെതിരെ പ്രതിജ്ഞയും ബോധവൽക്കരണ ക്ലാസ്സും ഉണ്ടായി .ജനമൈത്രി ബീറ്റ് ഓഫീസർ അബുതാഹിർ, കുടുംബശ്രീ ചെയർപേഴ്സൺ ലീലാവതി, കമ്മ്യൂണിറ്റി കൗൺസിലർ ഷൈലജ, സി ഡി എസ്,എ ഡി എസ് അംഗങ്ങളും പങ്കെടുത്തു.