മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു

തൃത്താല കപ്പൂർ നരിമടയിൽ നബിദിന പരിപാടിക്ക് മദ്രസയിലെ നബിദിന പരിപാടിക്ക് വൈദ്യുതി അലങ്കാരങ്ങൾ സംവിധാനിക്കുന്നതിനിടെ
ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കപ്പൂർ കയ്യാലക്കൽ മെയ്തുണ്ണി മകൻ മുർഷിദ് (23) ആണ് മരിച്ചത്.ശനിയാഴ്ച പുലർച്ചെ രണ്ടരയോടെയാണ് അപകടം നടന്നത്.അലങ്കാര ബൾബുകൾ സ്ഥാപിക്കുന്നതിന്റെ ഭാഗമായി മരത്തിന് മുകളിൽ കയറിയപ്പോൾ വയറുകൾ ഇലക്ട്രിക്ക് ലൈനിൽ തട്ടിയായിരുന്നു ഷോക്കേറ്റത്.ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു