കരിമ്പ പഞ്ചായത്തിൽ കർഷകരുടെ സമര പ്രഖ്യാപന യോഗം

കരിമ്പ : കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസ്സോസ്സിയേഷൻ (കിഫ) പാലക്കാട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇ എഫ് എൽ, ഇ എസ് ഇ സെസ് ഇ എസ് എ നിയമങ്ങൾക്കെതിരെയും അനിയന്ത്രിതമായ വന്യമൃഗ ശല്യത്തിനെ തിരെയും കർഷകരുടെ സമരപ്രഖ്യാപന യോഗം, ചുള്ളിയാംകുളം ഹോളി ഫാമിലി പാരിഷ് ഹാളിൽ നടന്നു . നൂറിൽപരം കർഷകർ പങ്കെടുത്ത യോഗത്തിൽ കിഫ പാലക്കാട് ജില്ല പ്രസിഡന്റ് ശ്രീ.സണ്ണി കിഴക്കേക്കര അധ്യക്ഷം വഹിച്ചു കിഫ സ്റ്റേറ്റ് ലീഗൽ സെൽ അംഗം അഡ്വ ബോബി പൂവത്തുങ്കൽ വിഷയാവതരണം നടത്തി

അബ്ബാസ് ഒറവഞ്ചിറ(ജില്ല സെക്രട്ടറി),ജോമി മാളിയേക്കൽ, സോണി പ്ലാത്തോട്ടം,രമേശ് ചെവക്കുളം,സുദർശൻ കെ ജി, ബിനു തോമസ്,തോമസ് മണ്ണാംപറമ്പിൽ എന്നിവർ പ്രസംഗിച്ചു

മനുഷ്യ ജീവനും കൃഷിക്കും ഭീക്ഷണിയായ വന്യമൃഗ ശല്യത്തിന് അറുതി വരുത്തിയില്ലെങ്കിൽ കിഫയുടെ നേതൃത്വത്തിൽ കർഷകർ സമരരംഗത്തിറങാനും യോഗം തീരുമാനിച്ചു.