ഡിവൈഎഫ്ഐ കാൽനട പ്രചരണ ജാഥയ്ക്ക് മന്തക്കാട് സ്വീകരണം നൽകി

മലമ്പുഴ : ഡിവൈഎഫ്ഐ മുണ്ടൂർ ബ്ലോക്ക് കാൽനട പ്രചാരണ ജാഥയ്ക്ക് മലമ്പുഴ ഏരിയയിൽ മന്തക്കാട് സ്വീകരണം നൽകി .സിപിഎം ഏരിയ കമ്മിറ്റി അംഗം .ഡി. സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം സുൽഫിക്കർ അലി അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി സുധീഷ് ,ജാഥാ ക്യാപ്റ്റനും ബ്ലോക്ക് സെക്രട്ടറിയുമായ പ്രശാന്ത് ,ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം കെ പി ഐശ്വര്യ ,ലോക്കൽ കമ്മിറ്റി അംഗം ഗിരീഷ് എന്നിവർ സംസാരിച്ചു