ഞാൻ കരിങ്കല്ലാണ് –
ജീവനില്ലാത്ത കല്ല്,
എങ്കിലും നിന്റെ സ്പർശനമേൽക്കുമ്പോൾ
ഞാനുണരും.
അത് വരെ ജീവനില്ലാത്ത
എനിയ്ക്ക് നിന്റെ കരങ്ങൾ
പുതുജീവനേകും ,
മരമായും, പറവയായും ,
ചരിത്ര നായികാനായകന്മാരായും
എത്രയെത്ര ഭാവങ്ങൾ
നീയെനിക്കേകി..
ഇന്ന് നിന്റെ സ്പർശനമേൽക്കാതെ,
ഞാനിവിടം ഒരു ചിത്രമേ കി.
പ്രകൃതിയാണ് ഞാൻ … എന്റെ രൂപം വെറും
കല്ലല്ല…. എനിയ്ക്കുമുണ്ടൊരു ഹൃദയം .
നീയെന്തൊക്കെ തേടി പോയാലും, അവസാനം
എന്നെയറിയും…
ഞാനില്ലാതെ നീയില്ല ….
അതാണ് നീയും ഞാനും തമ്മിലുള്ള ആത്മബന്ധം.
റുക്സാന കക്കോടി