അധ്യാപക ദിനത്തിൽ ചാലിശേരി ജി.സി.സി ക്ലബ്ബ് അദ്ധ്യാപകരെ ആദരിച്ചു.

ചാലിശ്ശേരി:അറിവിന്റെ ആദ്യ അക്ഷരങ്ങൾ പകർന്നു നൽകിയ അദ്ധ്യാപകരെ ചാലിശേരി ജിസിസി ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബ് അദ്ധ്യാപക ദിനത്തിൽ ആദരിച്ചു.

വിശ്രമ ജീവിതം നയിക്കുന്ന ചാലിശ്ശേരി ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകരായ അംബുജാക്ഷി ടീച്ചർ, നഫീസ ടീച്ചർ എന്നിവരെയാണ് അവരുടെ ഭവനങ്ങളിലെത്തി സ്നേഹാദരം നൽകിയത്.

ക്ലബ്ബ് ഭാരവാഹികൾ പൊന്നാടയും , മെമ്മന്റോയും നൽകി സ്നേഹോപഹാരം ഏറ്റുവാങ്ങുമ്പോൾ ടീച്ചർമാർ സന്തോഷത്താൽ കണ്ണുകൾ ഈറനണിഞ്ഞു.

നിരവധി ശിഷ്യഗണങ്ങളുള്ള രണ്ട് ടീച്ചർ മാർക്ക് പഴയ തലമുറയിലെ വിദ്യാർത്ഥികൾ നൽകിയ ആദരവ് മാതൃകയായി. ചടങ്ങിൽ ജിസിസി ക്ലബ്ബ് പ്രസിഡന്റ് ഷാജഹാൻ നാലകത്തു , സെക്രട്ടറി നൗഷാദ് മുക്കൂട്ട , വൈസ് പ്രസിഡന്റ് മണികണ്ഠൻ സി.വി , എക്സിക്യൂട്ടീവ് അംഗം ബഷീർ ടി.എം എന്നിവർ പങ്കെടുത്തു