പട്ടാമ്പി: പോക്സോ കേസില്‍ വയോധികന് മൂന്നുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. 15 വയസ്സുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസിലാണ് കരിമ്പ മൂന്നേക്കര്‍ ചിറയിന്വീട്ടില് കോര കുര്യന് (90) നെതിരെ പട്ടാമ്പി കോടതി ശിക്ഷവിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി നിഷ വിജയകുമാര്‍ ഹാജരായി. കേസില്‍ 9 സാക്ഷികളെ വിസ്തരിച്ചു. കല്ലടിക്കോട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്നത്തെ സബ് ഇന്‍സ്പെക്ടര്‍ ലീല ഗോപനാണ് കുറ്റപത്രം സമര്‍പ്പിച്ചത്.