പട്ടാമ്പി: തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ‘പ്രതിഭകള്‍ക്ക് സ്നേഹോപഹാരം’ സംഘടിപ്പിച്ചു.എസ്.എസ്.എല്‍.സി പ്ലസ് ടു ഫുള്‍ എ.പ്ലസ് നേടിയവര്‍ക്കും, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും മറ്റു വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരേയും തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് ആദരിച്ചു.വി.കെ ശ്രീകണ്ഠന് എം.പി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലി അദ്ധ്യക്ഷത വഹിച്ചു.പി.ടി മുഹമ്മദ് കുട്ടി,കമ്മുക്കുട്ടി എടത്തോള്‍,കാഞ്ചന രാഗേഷ്, എ.കെ മുഹമ്മദ് കുട്ടി,എം.രാധാകൃഷ്ണന്,ബുഷ്റ ഇഖ്ബാല്‍, കെ.കെ.എ അസീസ്, എം.അബ്ബാസ്,വി.ടി.എ കരീം,ഏലിയാസ് മാസ്റ്റര്‍ സംബന്ധിച്ചു.