പാലക്കാട്‌ എം ഇ എസ് വനിതാ കോളേജിൽ അനുമോദന സദസ്സ്

പാലക്കാട്‌ എം ഇ എസ് വനിതാ കോളേജ് മാനേജ്മെന്റിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് സർവ്വകലാശാലാ പരീക്ഷയിലെ ഉന്നത വിജയികൾക്ക് അനുമോദന സദസ്സ് സംഘടിപ്പിച്ചു. എം ഇ എസ് പാലക്കാട്‌ ജില്ലാ സെക്രട്ടറി എ സൈദ് താജുദ്ധീൻ ഉത്ഘാടനം ചെയ്തു. കോളേജ് മാനേജ്മെന്റ് സെക്രട്ടറി എസ് എം നൗഷാദ് ഖാൻ അധ്യക്ഷത വഹിച്ചു. എം ഇ എസ് താലൂക്ക് പ്രസിഡന്റ്‌ എസ് നസീർ, കോളേജ് പ്രിൻസിപ്പാൾ സൗമ്യ വി, പി ടി എ പ്രസിഡന്റ്‌ പി കൃഷ്ണനുണ്ണി, അധ്യാപക പ്രതിനിധി ഗീത എസ്, സി ആർ ഗഫൂർ, കീർത്തന പ്രദീപ്‌, ഐശ്വര്യ കെ, അപർണ്ണ മായ യു എന്നിവർ സംസാരിച്ചു.

കോഴിക്കോട് സർവ്വകലാശാലയുടെ ബി എ, ബി കോം ഡിഗ്രീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥിനികൾക്ക് പുരസ്‌കാരങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.