കെ ജി ഒ എഫ് ഓണവർണ്ണങ്ങൾ

പാലക്കാട്:കേരളഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ സംസ്ഥാന വനിതാകമ്മിറ്റിയുടെ ഓണാഘോഷം “ഓണവർണ്ണങ്ങൾ ” സിനിമാ താരം ജയരാജ് വാര്യർഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിഡന്റ് എം എസ് റീജയു ടെ അധ്യക്ഷത യിൽ . സി പി ഐ ജില്ലാ സെക്രട്ടറി കെ .പി .സുരേഷ് രാജ് മുഖ്യ പ്രഭാഷണം നടത്തി.
സംഘടന സംസ്ഥാന പ്രസി­ഡന്റ് ഡോ കെഎസ് സജി­കുമാർ സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിഎം ഹാരിസ്, സംസ്ഥാ­ന സെക്രട്ടറി പി വിജയകുമാർ, സംസ്ഥാനസെക്രട്ടറിയേറ്റ് അംഗം ഡോ. വിഎം പ്രദീപ്, , ജില്ലാ പ്രസിഡന്റ് ജെ ബിന്ദു ,ജില്ല സെക്രട്ടറി ഡോ: ജയൻ, സംസ്ഥാന കമ്മിറ്റി അംഗം മുകുന്ദകുമാർ എന്നിവർ സംസാരിച്ചു.തുടർന്ന് കലാ പരിപാടികളും ഓണസദ്യയും ഉണ്ടായി. സംസ്ഥാന സെക്രട്ടറി രശ്മി കൃഷ്ണൻ സ്വാഗതവും ഡോ: ഫാത്തിമ കാജനന്ദിയും പറഞ്ഞു.
പല കാരണങ്ങളാൽ വിഭജിക്കപ്പെട്ടുകിടക്കുന്ന സമൂഹം ഈ ഓണക്കാലത്തെങ്കിലും മനൂഷ്യരായി മാറി ഒന്നിച്ചു ജീവിക്കണമെന്നും ജയരാജ് വാര്യർ ഉദ്ഘാടന പ്രസംഗത്തിൽ ആഹ്വാനം ചെയ്തു.
ഗംഭീരമായി ഓണാഘോഷം സംഘടിപ്പിച്ച പാലക്കാട്‌ ജില്ല കമ്മിറ്റിയെ സംസ്ഥാന പ്രസിഡൻറ് ഡോ: സജിൽ കുമാർ അനുമോദിക്കുകയും മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.