ചെർപ്പുളശ്ശേരി: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന പ്രമേയമുയർത്തി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സപ്തംബർ 17ന് കോഴിക്കോട് വെച്ച് നടക്കുന്ന ജനമഹാസമ്മേളനത്തിൻ്റെ പ്രചരണാർത്ഥം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ചെർപ്പുളശ്ശേരി ഡിവിഷൻ കമ്മറ്റി വാഹന പ്രചരണ ജാഥ നടത്തി .
വാണിയംകുളത്ത് നിന്നും തുടങ്ങിയ ജാഥ പാവുക്കോണം, പത്തംകുളം, പനമണ്ണ ,കോതകുർശ്ശി, കിഴൂർ റോഡ് ,തൃക്കടീരി, എലിയപ്പെറ്റ, തൂത, കാറൾ മണ്ണ, ചളവറ ,മുണ്ടകോട്ടുകുർശ്ശി, പൊട്ടച്ചിറ ,പേങ്ങാട്ടിരി ,പട്ടിശ്ശേരി, നെല്ലായ ,മഞ്ചക്കൽ എന്നിവിടങ്ങളലെ സ്വീകരങ്ങൾക്ക് ശേഷം ചെർപ്പുളശ്ശേരിയിൽ സമാപിച്ചു. സമാപന യോഗത്തിൽ പോപ്പുലർ ഫ്രണ്ട് ഇന്ത്യ ജില്ലാ സെക്രട്ടറി സിദ്ദീഖ് തോട്ടിൻകര മുഖ്യ പ്രഭാഷണം നടത്തി. സ്വീകരണ യോഗങ്ങളിൽ ജില്ലാ കമ്മറ്റിയംഗങ്ങളായ റഷീദ് പുതുനഗരം, ചെർപ്പുളശ്ശേരി വിവിഷൻ സെക്രട്ടറി കബീർ മലയിൽ, ചെർപ്പുളശ്ശേരി ഏരിയ പ്രസിഡണ്ട് ബഷീർ കുറ്റിക്കോട് എന്നിവർ സംസാരിച്ചു.