വിനോദ സഞ്ചാരികൾക്ക് കൗതുകമായി ചുരം റോഡിലെ കാട്ടാനകൂട്ടം

നെല്ലിയാമ്പതി: അയ്യപ്പൻ തിട്ടിനു സമീപം റോഡിൽ ആനകളും കുഞ്ഞു മായ കാട്ടാനക്കൂട്ടം ഇറങ്ങി വിനോദ സഞ്ചാരികളായ യാത്രക്കാർക്ക് കൗതുകമായി.  ഇന്നലെ വൈകുന്നേരം മൂന്നിനാണ് റോഡിലിറങ്ങി 30 മിനിട്ടോളം ഗതഗതം കാട്ടാനക്കൂട്ടം തടസ്സപ്പെടുത്തിയത്. ഇന്നലെ ഞായറാഴ്ചയായതിനാൽ വിനോദസഞ്ചാരികളുടെ എണ്ണം കൂടിയിരുന്നു. അല്പസമയത്തിനുശേഷം ചുരം റോഡിലിറങ്ങിയ ആനക്കൂട്ടം സഞ്ചാരികളേയും മറ്റും ശല്യം ചെയ്യാതെ കാട്ടിലേക്കു കയറി. ഇരുചക്ര വാഹനങ്ങളും വലിയ വാഹനങ്ങളും ആനകളുടെ വശങ്ങളിലൂടെ പോയെങ്കിലും യാത്രകാരെയും മറ്റും ശല്യം ചെയ്തിരുന്നില്ലെന്നതും സഞ്ചാരികൾക്ക് കൗതുക കാഴ്ചയൊരുക്കി. കഴിഞ്ഞ ദിനങ്ങളിൽ നെല്ലിയാമ്പതിയിൽ സഞ്ചാരികളുടെ തിരക്ക് കൂടി വരുന്നുണ്ടേല്ലും ആനയോടുള്ള ഭയം മാറിയതായും സഞ്ചാരികളിൽ പലരും പറഞ്ഞു. ഇന്നലെ നെല്ലിയാമ്പതിയിലേക്കും പോത്തുണ്ടി ഉദ്യാനത്തിലേക്കും വിനോദസഞ്ചാരികളുടെ തിരക്ക് വളരെ കൂടുതലായിരുന്നു.