മലമ്പുഴ :
ബിഎ എംഎസ്പരീക്ഷയില്‍ ഒന്നാം റാങ്ക്നേടിയ എസ്.ശ്രീലക്ഷ്മി മാരാറിനെ കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി മലമ്പുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. സംസ്ഥാന പ്രസിഡന്‍റും മുന്‍ ആരോഗ്യ കായിക വകുപ്പ് മന്ത്രിയുമായ വി.സി.കബീര്‍ മാസ്റ്റര്‍ ശ്രീലക്ഷ്മിയെ പൊന്നാടയണിയിച്ച് മൊമന്‍റൊ നല്‍കി അനുമോദിച്ചു. വാദ്യകലാകാരന്‍ പാലക്കാട് കല്ലേക്കുളങ്ങര അച്യുതന്‍കുട്ടി മാരാരുടെയും എ.പി.സുമതിയുടെയും മകളാണ്.
സ്വാതന്ത്ര്യത്തിന്‍റെ 75 -ാം വാര്‍ഷികത്തിന്‍റെ ഭാഗമായി 75 വയസ്സ് കഴിഞ്ഞവരെ ആദരിക്കുന്നതിന്‍റെ ഭാഗമായി ഇന്ത്യ-പാക്കിസ്ഥാന്‍ യുദ്ധത്തിൽ പങ്കെടുത്ത വി.അപ്പുകുട്ടൻ, അയ്യപ്പന്‍പ്പാട്ട് കലാകാരനും ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവുമായ മുകുന്ദാസ്വാമി, രാജമ്മകൃഷ്ണൻ തുടങ്ങിയവരെയും ആദരിച്ചു.
ചടങ്ങില്‍ ജില്ലാ സെക്രട്ടറി സജീവന്‍ മലമ്പുഴ അധ്യക്ഷനായി.
കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, ജില്ലാ പ്രസിഡന്‍റ് എം.ബാലകൃഷ്ണന്‍, ജില്ലാ ജനറല്‍ സെക്രട്ടറി മുണ്ടൂര്‍ രാജന്‍, സെക്രട്ടറി എം.മുരളീധരന്‍, കെ ബി സുഗുണൻ, പി.ഉദയകുമാരി, പി.സുരേഷ് കുമാർ, ഗോപിനാഥൻ നായർ, ജിതിൻ, പി.ജി.ഗോകുല്‍കുമാര്‍, ഉണ്ണികൃഷ്ണൻ, ദേവദാസൻ, കെ കെ വേലായുധൻ, എ.ഷിജു, വിനിത ഗോകുല്‍, പി.എസ്.ശ്രീകുമാർ, ശിവദാസൻ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.