തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ശമ്പളം വൈകുന്നതിനിടെ കെ സ്വിഫ്റ്റ് ജീവനക്കാര്‍ക്ക് ഓണം അഡ്വാന്‍സ് നല്കാന് കെഎസ്ആര്‍ടിസി. കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഡ്രൈവര്‍മാര്‍ക്കും കണ്ടക്ടര്‍മാര്‍ക്കും 3000 രൂപ നല്‍കാനാണ് തീരുമാനം.
സെപ്റ്റംബര്‍ ആദ്യ ആഴ്ചയില്‍ തുക ലഭിക്കും. ഈ പണം പിന്നീട് ശമ്പളത്തില്‍നിന്ന് തിരികെ പിടിക്കും. ഒക്ടോബര്‍ മുതലുള്ള ശമ്പളത്തില്‍നിന്ന് അഞ്ചു തുല്ല്യഗഡുക്കളായാണ് തുക പിടിക്കുക. അഡ്വാന്‍സ് ആവശ്യമുള്ളവര്‍ ഈ മാസം 31നു മുമ്പ് സത്യവാങ്മൂലം നല്‍കണമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.
അതേസമയം കെഎസ്ആര്‍ടിസിയില്‍ ജൂലൈ മാസത്തെ ശമ്പളം പോലും നല്കിയിട്ടില്ലാത്ത സാഹചര്യത്തില്‍ മാനേജ്മെന്റിന്റെ തീരുമാനത്തിനെതിരെ ജീവനക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്. ഓണം ബോണസും അഡ്വാന്‍സ് തുകയുമൊന്നും നല്കാന് പണമില്ലെന്നാണ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് മാനേജ്മെന്റ് നല്കിയ വിശദീകരണം.