കണ്ണൂര് : സാമ്പത്തിക തകർച്ചയിൽ നിന്ന് രക്ഷപ്പെടാൻ സർക്കാർ മോട്ടോർ മോഖലയേ ബലിയാടാക്കുന്നുവെന്നും നിസാര പ്രശ്നങ്ങൾക്ക് പോലും തൊഴിലാളികളെ തടഞ്ഞ് വെച്ച് പോലീസ് പിഴ ഈടക്കുന്നുവെന്നും മോട്ടോർ& എഞ്ചിനിയറിംഗ് വർക്കേഴ്സ് യൂണിയൻ എസ്ടിയു ജില്ലാ കൗൺസിൽ യോഗം കുറ്റപ്പെടുത്തി. ഓടി കിട്ടുന്ന വരുമാനം പലപ്പോഴും പിഴ അടക്കാൻ തികയാറില്ലെന്നും അതിനാൽ റോഡിൽ ഇറങ്ങാൻ തൊഴിലാളികൾ മടിക്കുന്നുമെന്നും യോഗം വിലയിരുത്തി. മറ്റൊരു പ്രധാന പ്രശ്നം മിക്ക റോഡുകളും വാട്ടർ അതോറിറ്റി കിറിയിട്ട നിലയിൽ മാസങ്ങളായി തുടരുന്നുവെന്നും, റോഡിലെ മറ്റു കുഴികൾ അയ്ക്കുന്നതിനുള്ള നടപടിയൊന്നും സ്വീകരിക്കാതെ പോലിസിനെ ഉപയോഗിച്ച് തൊഴിലാളികളെ പീഡിപ്പിക്കുന്ന നടപടി പ്രതിഷേധർഹമാണന്നും കൗൺസിൽ യോഗം കുറ്റപ്പെടുത്തി .
എസ് ടി യു ദേശിയ വൈസ് പ്രസിഡന്റ് എം എ കരീം ഉൽഘാടനം ചെയ്തു. ആലികൂഞ്ഞി പന്നിയ്യുര്, സി ഉമ്മർ , പാലക്കൽ സാഹിർ , പി ശുക്കൂർ തുടങ്ങിയവർ സംസാരിച്ചു. ബഷീർ ജൂബിലി സ്വാഗതവും വി ജലീൽ നന്ദിയും പറഞ്ഞു. പുതിയ ഭാരവാഹികളായി എ പി ഇബ്രാഹിം തളിപ്പറമ്പ് ( പ്രസിഡന്റ്), കെ കൂഞ്ഞമ്മദ് , പി ശുക്കൂർ പഴയങ്ങാടി , എം കെ ലത്തീഫ് തളിപ്പറമ്പ്, ഇ സജീർ മാട്ടൂൽ, സി കെ മുഹമ്മദ് കണ്ണൂര്, മാണിച്ചൻ തളിപറമ്പ്, കരിം വളവട്ടണം (വൈസ് പ്രസിഡന്റ്മാർ ) ബഷീർ ജൂബിലി (ജന. സെക്രട്ടറി), ഇ റാസിഖ് മാട്ടൂൽ, ഷിഹാബ് പൂവം, സുബൈർ രയരോം, ഇംതിയാസ് തലശ്ശേരി, സിറാജ് പെരുങ്ങത്തൂര് , പി നൗഫൽ പുതിയങ്ങാടി, മുഹമ്മദ് സ്നാൻ കണ്ണൂര് (ജോ.സെക്രട്ടറിമാർ ), വി. ജലീൽ (ട്രഷർ ) എന്നിവരെ യോഗം തെരഞ്ഞെടുത്തു.