പാലക്കാട്: ഇന്ത്യയുടെ ആത്മാവ് വീണ്ടെടുക്കാനാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡൊ പദയാത്ര സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന കോർഡിനേറ്റർ കൊടി കുന്നിൽ സുരേഷ് എംപി . ആറ് പതിറ്റാണ്ട് കൊണ്ട് നേടിയ സമ്പത്തും സംസ്കാരവും വിറ്റുതുലച്ചവരുടെ പേരാണ് സംഘ പരിവാരമെന്നും കൊടി കുന്നിൽ സുരേഷ്, ഭാരത് ജോഡൊ പദയാത്രയുടെ സ്വാഗത സംഘം രൂപീകരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായി രുന്നു കൊടി കുന്നിൽ സുരേഷ് എം പി. കോൺഗ്രസ്സ് നേതൃത്വം കൊടുത്ത മന്ത്രിസഭകൾ വിഭവ സമാഹരണം നടത്തിയപ്പോൾ മോദി സർക്കാർ വിറ്റഴിക്കൽ മേള നടത്തുകയാണ്. ഇന്ധന വിലയുടെ പൂർണ്ണ നിയന്ത്രണം കമ്പിനികൾക്ക് നൽകിയ മാതൃകയിലാണ് വൈദ്യുതി നിരക്ക് തീരുമാനിക്കാനുള്ള അവകാശം കമ്പിനികൾക്ക് നൽകുന്നത്.
മോദി സർക്കാറിന്റെ തെറ്റായ ജനദ്രോഹ നയങളെ ചെറുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഉച്ഛ്വാസവായുവിനു പോലും വില നൽകേണ്ടിവരും. ജനങ്ങളെ ഭിന്നിപ്പിച്ചും മതേതരത്വം തകർത്തുമാണ് മോദി ഭരണം . ഇന്ത്യയെ വീണ്ടെടുക്കേണ്ടത് കോൺഗ്രസ്സിന്റെ ധാർമ്മികതയാണ് പോരാടുക അല്ലെങ്കിൽ മരിക്കുക എന്നത് ഒരോ പ്രവർത്തകരും ഏറ്റെടുക്കണമെന്നും കൊടി കുനിൽ സുരേഷ് എംപിപറഞ്ഞു. ഡി സി സി പ്രസിഡന്റ് എ. തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം പി മാരായ വി.കെ. ശ്രീകണ്ഠൻ, രമ്യ ഹരിദാസ് , മുൻ എംപി.വി.എസ്. വിജയരാഘവൻ , യൂത്ത് കോൺഗ്രസ്സ് ജില്ല പ്രസിഡന്റ് ഫിറോസ് ബാബു, കെ പി സി സി ജനറൽ സെകട്ടറി സി. ചന്ദ്രൻ , പി.ബാലഗോപാൽ, ഹരിഗോവിന്ദൻ , പി.വി. രാജേഷ് ജില്ല കോർഡിനേറ്റർ സി .വി. ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.