ആലത്തൂർ: ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും പാടശേഖരസമിതികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഇന്ന് കർഷകദിനമായി ആചരിക്കും . കൃഷിവകുപ്പ് നടപ്പിലാക്കുന്ന “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതിയുടെ ഭാഗമായി ആലത്തൂർ ഗ്രാമപഞ്ചായത്തിലെ 16 വാർഡുകളിലുമായി 100 കൃഷിയിടങ്ങളിൽ കാലാവസ്ഥാ അതിജീവനകൃഷി ഈ ദിനത്തിൽ ആരംഭിക്കും.
ആലത്തൂർ പഞ്ചായത്തിലെ ഓരോ പാടശേഖരത്തിലെയും തിരഞ്ഞെടുത്ത മാതൃകാപരമായി കൃഷിയിറക്കുന്ന മികച്ച കർഷകരെ കർഷകദിനത്തിൽ ആദരിക്കും. വിദ്യാർത്ഥികളിൽ കാർഷികാവബോധം വളർത്തുന്നതിന്റെ ഭാഗമായി ആലത്തൂർ ഗവൺമെന്റ് ഗേൾസ് ഹയർ സെക്കണ്ടറിസ്കൂളിലെ വിദ്യാർഥിനികൾ കർഷകദിനാചരണത്തിന്റെ ഭാഗമാവും. കർഷകദിനാചരണത്തിന്റെയും കാലാവസ്ഥാ അതിജീവന കൃഷിയുടെയും ഉത്ഘാടനം എം.എൽ.എ കെ ഡി പ്രസേനൻ നിർവഹിക്കും.