അകത്തേത്തറ: ദേശീയ വ്യാപാരി ദിനവും പതാക ദിനവും ആചരിക്കുന്നതിന്റെ ഭാഗമായുള്ള വ്യാപാരി വ്യവസായി സംഗമത്തിൽ പ്ലാസ്റ്റിക് നിരോധന…. ശുചിത്വ അവബോധനങ്ങൾക്ക് തുടക്കമായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ റെയിൽവേകോളനി യൂണിറ്റാണ് സാമൂഹ്യ നൻമയ്ക്കായി മാതൃകാ പ്രവർത്തനം നടത്തിയത്. കല്ലേക്കുളങ്ങരയിൽ നടന്ന സംഗമത്തിൽ സംഘടനയിലെ പുതുപ്പരിയാരം, അകത്തേത്തറ പഞ്ചായത്തുകളിലെ അംഗങ്ങൾ പങ്കെടുത്തു. ശുചിത്വ മിഷൻ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് റിസോഴ്സ് പേഴ്സൺ പി.വി. സഹദേവൻ ഉദ്ഘാടനം ചെയ്ത്’പ്ലാസ്റ്റിക് നിരോധനവും ശുചിത്വവും’ എന്ന വിഷയത്തിൽ ക്ലാസെടുത്തു. മുഖ്യാതിഥിയായ ഹെൽത്ത് ഇൻസ്പെക്ടർ എസ്.രാമദാസ് “ശുചിത്വവും ആരോഗ്യവും” എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു. അകത്തേത്തറ ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വിൻസ്റ്റൺ ഡിസൂസ ,പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് ക്ലാർക്ക് മുഹമ്മദ് റാഫി എന്നിവർ ആശംസ പ്രസംഗം നടത്തി. യൂണിറ്റ് പ്രസിഡന്റ് മാത്യു ചെറിയാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.സി. വിജയകുമാർ, ട്രഷറർ അബ്ദുൾ മുഹമ്മദ് റഫീക്ക്, പി.എ. ബഷീർ, മുഹമ്മദ് ഷെറീഫ്, പൂക്കോയ എന്നിവർ പ്രസംഗിച്ചു. വ്യാപാരികളുടെ മക്കളിൽ എസ്. എസ്. എൽ. സി., ഹയർ സെക്കൻഡറി /പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു. രാംദാസ് ബയോ ഗ്രീൻ ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തി. എല്ലാവരും ചേർന്ന് ഏക ഉപയോഗ പ്ലാസ്റ്റിക് വിരുദ്ധ .. സമഗ്ര ശുചിത്വ പ്രതിജ്ഞയെടുത്തു