പാലക്കാട്: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി, പാലക്കാട് നിയോജക മണ്ഡലം
കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യാ അനുസ്മരണം ജില്ലാതല
പരിപാടി നടത്തി. ഇന്ത്യയെ കോളനിയാക്കി ചൂഷണം ചെയ്ത ബ്രിട്ടീഷുകാർക്ക്
ഭാവിയിൽ ഇത് തുടരാനാവില്ലെന്ന് ബോധ്യമായത് ക്വിറ്റ് ഇന്ത്യാ സമരത്തോടു
കൂടിയായിരുന്നു.ഇന്ത്യ ഭരിക്കാനെത്തിയ ബ്രിട്ടനോട് രാജ്യം വിട്ടു
പോകാനുള്ള ഗാന്ധിജിയുടെ കല്പന സഫലമാവുകയായിരുന്നു.രണ്ടാം
ലോകമഹായുദ്ധത്തിന് ശേഷം ഇന്ത്യ വിമോചിക്കപ്പെട്ടു.പ്രവർത്തിക്കുക
അല്ലെങ്കിൽ മരിക്കുക എന്ന മുദ്രാവാക്യം ഒരോ പൗരനും
ഏറ്റെടുക്കുകയായിരുന്നു എന്നതാണ് ചരിത്രം എന്ന്, യോഗം ഉദ്ഘാടനം
ചെയ്തുകൊണ്ടു്, കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ
പി.പി.വിജയകുമാർ പറഞ്ഞു. നിയോജക മണ്ഡലം ചെയർമാൻ പി.ശശിശേഖരൻ അദ്ധ്യക്ഷത
വഹിച്ചു. ജില്ലാ ഭ്രഷറർ ടി.എൻ.ചന്ദ്രൻ, മുൻസിപ്പൽ കൗസിൽ എസ്.ഷൈലജ,
കെ.ടി.പുഷപവല്ലി നമ്പ്യാർ, വി.ആർ.കുട്ടൻ, സാവിത്രി വത്സൻ, ഗിരിജാ
സോമപാലൻ, എ.പ്രഭാകരൻ, പി.വിശ്വംബരൻ, കെ.എസ്.ശരണ്യ, ടി.അരവിന്ദാക്ഷൻ,
സ്നേഹ ഹരിദാസ്, എന്നിവർ പ്രസംഗിച്ചു.