നെന്മാറ : ബാങ്കിംഗ് സേവനങ്ങളും ഡിജിറ്റൽ ബാങ്കിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായി ക്ഷേമ പെൻഷൻ ഉൾപ്പെടെ വിവിധ സർക്കാർ ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ബാങ്ക് ശാഖയിൽ അക്കൗണ്ട് ഇല്ലാത്തവർക്കായി കയറാടി കാനറാ ബാങ്കും, എ. ഐ. വൈ. എഫ്. അയിലൂർ മേഖലകമ്മിറ്റിയും ചേർന്ന് ആഗസ്റ്റ് 10 ന് ബുധനാഴ്ച്ച രാവിലെ 10.30 ന് തുടങ്ങി 1 വരെ കയറാടി ക്ഷീരോൽപാദക സഹകരണസംഘത്തിൽ വെച്ച് കനറാ ബാങ്കിൽ അക്കൗണ്ട് തുറക്കൽ ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ആധാർ കാർഡ് ഒറിജനൽ, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പി, 2 പാസ്പോർട്ട് സൈസ് ഫോട്ടോ, തുക അടയ്ക്കുന്നുണ്ടെങ്കിൽ മിനിമം ബാലൻസായ 500 രൂപയും, മിനിമം തുക അടയ്ക്കാൻ ഇല്ലാത്തവർ പിന്നീട് ബാങ്കിൽ അടച്ചാലും മതിയാകും. താല്പര്യമുള്ളവർ രേഖകളുമായി ക്യാമ്പിൽ പങ്കെടുക്കണമെന്ന് എ. ഐ. വൈ. എഫ്. ഭാരവാഹികൾ അറിയിച്ചു.