പാലക്കാട് സംസ്കാരങ്ങളെയും അറിവിനെയും തലമുറകളെ യും കൂട്ടിയിണക്കുന്ന പാലമാണ് മുരുകഭഗവാനെന്നും അതാണ് നാം സ്കന്ദപുരാണത്തിൽ കാണുന്നതെന്നും യജ്ഞാചാര്യൻ ശരത് എ. ഹരിദാസൻ. വലിയ പാടം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ 11 ദിവസം നീണ്ടുനിൽക്കുന്ന സ്കന്ദപുരാണ കഥാകഥന ഏകാദശാഹ യജ്ഞത്തിൽ ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ എല്ലാവരുടെയും ബന്ധുവാണ്. മുരുകനിൽ വിഭാഗീയ ചിന്തകളില്ല. സ്കന്ദപുരാണം ഒരു ഗ്രന്ഥമല്ല, അതിന് നിയതരൂപവുമില്ല. മുന്നിൽ നിന്ന് നന്മയെ നയിക്കുന്നയാളെക്കുറിച്ചുള്ള വായ്ക്കു ലുകൾ പുതിയകാലത്തിന് ദിശാ ബോധം നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ലയൺ മയൂര റോയൽ കിങ്ഡം (എൽഎംആർകെ) ക്യാപ്റ്റനും മുരുക ഉപാസകനുമായ രജിത് കുമാർ മുഖ്യാതിഥിയായി. 11 ദിവസം ക്ഷേത്രത്തിൽ നടക്കു ന്ന യജ്ഞത്തിലൂടെ ഭഗവാനെ അടുത്തറിയാൻ സാധിക്കും. ഇത് അടുത്ത തലമുറയിലേക്കും പകർ ന്നു നൽകേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. നാം ജീവിക്കുന്ന മുരുകയുഗം ഭാരതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് നാം മനസ്സിലാക്കണമെന്നും രജിത് കുമാർ പറഞ്ഞു.
യജ്ഞാചാര്യനേയും വിശിഷ്ഠാതിഥികളേയും പൂർണകുംഭത്തോടെ സ്വീകരിച്ചു. ക്ഷേത്ര സേവാസമിതി പ്രസിഡൻ്റ് പി. സുരേഷ്, സെക്രട്ടറി ആർ. സുകേഷ് മേനോൻ, ക്ഷേത്രം തന്ത്രി ഉണ്ണിക്കൃഷ്ണൻവാധ്യാൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. നവംബർ ഒൻപതു വരെയാണ് യജ്ഞം. യജ്ഞശാലയിൽ ദിവസവും രാവിലെ 6.30-ന് സുബ്രഹ്മണ്യ സഹസ്രനാമജപം, ഏഴു മുതൽ ഒൻപതു വരെയും 9.30 മുതൽ ഒരു മണി വരെയും രണ്ടു മുതൽ നാലു വരെയും നാലരമുതൽ അഞ്ചര വരെയും കഥാകഥനവും നടക്കും.


