സീനിയർ ചേമ്പർ പ്രവർത്തനങ്ങൾ സമസ്ത മേഖലകളിലും സഹായങ്ങൾ എത്തിക്കണമെന്ന് ദേശീയ പ്രസിഡന്റ് എം. ആർ.ജയേഷ ആവശ്യപെട്ടു. സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ഭാരവാഹികളുടെ സ്ഥാനരോഹണ ചടങ്ങുകൾ യാക്കരയിലുള്ള ഡി നയൻ ഹോട്ടലിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം. സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ പ്രസിഡന്റ് അഡ്വ.പി.പ്രേംനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സീ നിയർ ചേമ്പർ ഇന്റർനാഷണൽ മുൻ ദേശീയ പ്രസിഡന്റ് ബി.ജയരാജൻ, ദേശീയ വൈസ് പ്രസിഡന്റ് വേണുഗോപാൽ, നിയുക്ത പ്രസിഡന്റ് എം.ജാഫർ അലി സെക്രട്ട റി ആർ.ജയപ്രകാശ്, മുൻ പ്രസിഡന്റ് മാരായ അഡ്വ. എസ്.ടി.സുരേഷ്, പ്രൊഫ. എ.മുഹമ്മദ് ഇബ്രാഹിം, അഡ്വ. ടി.വി. സുദർശ്, ട്ര ഷറർ പി.വിനോദ് കുമാർ, ഗിരിജ പ്രതീപ്, ദീപ ജയ പ്രകാശ്, മാളവിക എന്നിവർ പ്രസംഗിച്ചു. പ്രൊജക്റ്റ് ഡയറക്ടർ അജിത് മോഹൻ സ്വാഗതവും നിയുക്ത സെക്രട്ടറി പ്രതീപ് കുമാർ മേനോൻ നന്ദിയും പറഞ്ഞു. പുതിയ പ്രസിഡന്റ് ആയി പി.ജാഫ ർഅലിയും മറ്റു ഭാരവാ ഹികളും സ്ഥാനമേറ്റു. എൻട്രി ഹോം ഫോർ ഗേൾസ് താമസക്കാർക്ക് വാട്ടർ പൂരിഫൈയർ, നിരാ ലംബകളായ സ്ത്രീകൾക്ക് തയ്യിൽ മെഷിനുകൾ എ ന്നിവ വിതരണം ചെയ്തു.
ഫോട്ടോ : സീനിയർ ചേമ്പർ ഇന്റർനാഷണൽ പാലക്കാട് ലീജിയൻ ഭാര വാഹികളുടെ സ്ഥാനരോ ഹണം ചടങ്ങുകൾ ദേശീയ പ്രസിഡന്റ് എം.ആർ.ജ യേഷ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു