മലമ്പുഴ: കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പന്ത്രണ്ടു മണിയോടെ കാത്തിരക്കടവ് റെയിൽ പാളത്തിൽ വിവിധ ട്രെയിനുകൾ തട്ടി ചത്ത ഒമ്പതു പശുക്കളുടെ ഉടമ അനന്തകൃഷ്ണന് വി.കെ ശ്രീകണ്ഠൻ എം പിയുടെ നേതൃത്ത്വത്തിൽ കാങ്കയം ജനത്തിൽ പെട്ട മുന്നു പശുക്കുട്ടികളേയും രണ്ട് മൂരിക്കുട്ടികളേയും നൽകി. പല്ലാവൂർ ഫൈവ് സ്റ്റാർ മെറ്റൽസ് ഉടമ എ.ജി മാധവൻ, എലപ്പുള്ളി അത്താച്ചി ഗ്രൂപ്പ് ഉടമ സുന്ദർ ജി എന്നിവരാണ് തങ്ങളുടെ ഫാമുകളിൽ നിന്നും ഉരുക്കളെ നൽകിയത്. ബുധനാഴ്ച്ച (ഇന്നലെ )വൈകീട്ട് 4 ന് അനന്തകൃഷ്ണന്റെ വീട്ടിൽ നടന്ന ചടങ്ങിൽ വി.കെ.ശ്രീകണ്ഠൻ എം പി അനന്തകൃഷ്ണന് ഉരുക്കളെ നൽകി.

യു ഡി എഫ് നേതാക്കളായ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എ.ഷിജു, ബ്ലോക്ക് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് എം സി സജീവൻ, കേരളാ കോൺഗ്രസ്സ് നേതാവ് കെ.ശിവരാജേഷ്, പി.വി.രാജേഷ്, എം.ജി.സുരേഷ്കുമാർ, കെ.കെ. വേലായുധൻ, ഹരിദാസ് മച്ചിങ്ങൽ, ഇ.വി. കോമളം തുടങ്ങിയവർ പങ്കെടുത്തു. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട്ദുഃഖമനുഭവിക്കുന്ന അനന്തകൃഷ്ണനും കുടുംബത്തിനും കൈ താങ്ങാവാൻ എല്ലാവരും ഒത്തൊരുമിച്ചു പ്രവർത്തിച്ചത് മനുഷ്യ സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണെന്ന് വി.കെ.ശ്രീകണ്ഠൻ എം.പി. പറഞ്ഞു.