ചേറ്റൂരിനെ അനുസ്മരിച്ചു

പുതുപ്പരിയാരം : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പ്രസിഡന്റ്‌ ആയിരുന്ന ഏക മലയാളിയായ സർ സി. ചേറ്റൂർ ശങ്കരൻ നായരുടെ 91 ആം ഓർമ്മദിനം, മലമ്പുഴ. ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽസംഘടിപ്പിച്ചു.
മുട്ടിക്കുളങ്ങര ക്ഷീരോല്പാദക ഹാളിൽ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ്‌ കമ്മിറ്റി പ്രസിഡന്റ്‌ പി. കെ. വാസുവിന്റെ അധ്യക്ഷത വഹിച്ചു. യു ഡി ഫ് മലമ്പുഴ നിയോജക മണ്ഡലം ചെയർമാൻ കെ. കോയക്കുട്ടി ഉൽഘാടനം ചെയ്തു. നേതാക്കളായ എം. വി രാധാകൃഷ്ണൻ, എ സി സിദ്ധാർഥ്ൻ, എം. സി. സജീവൻ, പി. കെ ജ്യോതിപ്രസാദൻ, എം എൻ അരവിന്ദാക്ഷൻ, സി. സി. സതീഷ്, എം എൻ. സ്വാമിനാഥൻ, പി സി. പ്രേമദാസ്‌, കെ. ജി.സുകുമാരൻ, കെ. ജി. വെങ്കിട കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.