തപസ്യ കലാ സാഹിത്യ വേദി, പാലക്കാട് യൂണിറ്റ് വാർഷികോത്സവം

തപസ്യ കലാ സാഹിത്യ വേദി പാലക്കാടു യൂണിറ്റ് വാർഷികോത്സവം യൂണിറ്റ് പ്രസിഡന്റ് ശ്രീ. വി.എസ് മുരളീധരന്റെ അദ്ധ്യക്ഷതയിൽ നടത്തി. യോഗം തപസ്യ സംസ്ഥാന സമിതി അംഗം ശ്രീമതി.പി. വിജയാംബിക ഉൽഘാടനം ചെയ്തു.
തപസ്യ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ കെ.ടി രാമചന്ദ്രൻ മുഖ്യപ്രഭാഷണവും അംഗത്വ വിതരണം ഉൽഘാടനം റെയിൽവേ ട്രെയിൻ മാനേജർ ശ്രീ.ആർ. പ്രസാദിനു നൽകി നിർവ്വഹിച്ചു.

യോഗത്തിൽ യൂണിറ്റ് സെക്രട്ടറി ശ്രീ.എൻ. ശൈല രാജ്, ശ്രീ. ജി. ഗോപാലകൃഷ്ണപിള്ള, ശ്രീമതി. ഓ.കെ അംബിക, ഡോ.പി.പി.നാരായണൻ കുട്ടി, ഡോ. കെ പി.വത്സകുമാർ, ശ്രീ.ബി. വിപിന ചന്ദ്രൻ, ശ്രീമതി. ജയശ്രീ വിശ്വനാഥൻ ശ്രീ.കെ. രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി ഡോ.കെ.പി വത്സകുമാർ പ്രസിഡന്റ്,
വൈ.പ്രസിഡന്റുമാരായി ഡോ.എൻ. രാജീവ്, ശ്രീമതി ജയശ്രീ വിശ്വനാഥൻ സെക്രട്ടറി എൻ.ശൈല രാജ്, ജോ. സെക്രട്ടറിമാരായി ശ്രീ. സദാനന്ദ്.സി., ശ്രീമതി ബിന്ദു കാവിൽ പാട്, ശ്രീ.എം നാരായണൻ കുട്ടി, ഖജാൻജി.ശ്രീ.വി. മണി ചന്ദ്രൻ തുടങ്ങിയവരെ തിരഞ്ഞെടുത്തു.

ഡോ: വത്സകുമാർ
പ്രസിഡന്റ്
എൻ ശൈല രാജ്
സെക്രട്ടറി