മലമ്പുഴ: കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിൽ പാമ്പു വളർത്തൽ കേന്ദ്രത്തിനു മുന്നിലെ റോഡിൽ വാട്ടർ അതോറട്ടി പൈപ്പിടാൻ കുഴിച്ച ചാൽ ശരിയാം വിധം മൂടി റോഡുപണി നടത്താത്തതിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് മലമ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതത്വത്തിൽ റോഡിൽ വാഴ നട്ടും ശയന പ്രതിക്ഷണം നടത്തിയും റോഡ് ഉപരോധിച്ചും ഇന്നലെ പ്രധിഷേധിച്ചത് ശ്രദ്ധയിൽ പെട്ട അധികൃതർ നടപടിയെടുത്താണ് ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ റോഡുപണി ആരംഭിച്ചത്.
ഇന്നലെ രാവിലെ പത്തു മണിയോടെ മലമ്പുഴ കാർ പാർക്കിൽ നിന്നും വാഴയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ ചിത്രം ഒട്ടിച്ച് വാഴയുമായി മു൫ വാക്യം വിളിയോടെയാണ് പാമ്പുവളർത്തൽ കേന്ദ്രത്തിനുമുന്നിലെ ചാലിൽ വാഴ നട്ടത്. മലമ്പുഴ മണ്ഡലം പ്രസിഡന്റ് എ.ഷിജു അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് ചെറാട്, എം.സി. സജീവൻ,പഞ്ചായത്ത് മെമ്പർമാരായ എസ്. ഹേമലത, പി.ലീല, പ്രവർത്തകരായ കെ.കെ. വേലായുധൻ, ശിവദാസൻ, പി. നാച്ചി മുത്തു, വിദ്യാധരൻ, ജോഷി, സുരേന്ദ്രൻ, വിജയൻ, രമേഷ്, മുഹമ്മദലി, സി.ജെ.ജോർജ്ജ് എന്നിവ രാ ണ്നേതൃത്വം നൽകിയത്.