നായർ സർവീസ് സൊസൈറ്റിയുടെ 109 ആം സ്ഥാപകദിനം പാലക്കാട് താലൂക്ക്
എൻഎസ്എസ് യൂണിയൻ ആചരിച്ചു. യൂണിയൻ പ്രസിഡന്റ് അഡ്വക്കേറ്റ് കെ കെ
മേനോൻഎൻഎസ്എസ് പതാക ഉയർത്തി. എൻഎസ്എസ് രൂപീകരണ വേളയിൽ മന്നത്ത് പത്മനാഭനും കൂട്ടുകാരും എടുത്ത പ്രതിജ്ഞ യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ചൊല്ലിക്കൊടുത്തു. യൂണിയൻ ഭരണസമിതി അംഗങ്ങളായ ആർ ബാബു സുരേഷ്, മോഹൻദാസ് പാലാട്ട്, ആർ ശ്രീകുമാർ, കെ ശിവാനന്ദൻ, പി സന്തോഷ് കുമാർ, വി ജയരാജ്, പ്രതിനിധിസഭ അംഗങ്ങളായ ആർ സുകേഷ് മേനോൻ, സി കരുണാകരനുണ്ണി, വനിതാ യൂണിയൻ പ്രസിഡന്റ് ജെ ബേബി ശ്രീകല, സെക്രട്ടറി അനിതാശങ്കർ, ഖജാൻജി വത്സല ശ്രീകുമാർ, വൈസ് പ്രസിഡന്റ് വി നളിനി, കമ്മിറ്റി അംഗങ്ങളായ എസ് സ്മിത, സുനിത ശിവദാസ് എന്നിവർ പ്രസംഗിച്ചു. യൂണിയനിലെ 91 കരയോഗങ്ങളിലും പതാകദിനം സമുചിതമായി ആചരിക്കുകയും ക്ഷേത്രങ്ങളിൽ വഴിപാടുകൾ നടത്തുകയും ചെയ്തു.