പാലക്കാട്: കേന്ദ്ര സർക്കാർ കേരളത്തോടു കാണിക്കുന്ന അവഗണക്കെതിരെ കോൺഗ്രസ്സ് മുഖം തിരിച്ചു നിൽക്കുന്നതു കാണുമ്പോൾ ബി ജെ പി ക്ക് പിന്തുണ നൽകുകയാണോ എന്ന് സംശയിക്കുന്നതായി കേരളാ കോൺഗ്രസ്സ് ( സ്കറിയാ തോമസ് ) സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: നൈസ് മാത്യൂ.കേരളാ കോൺഗ്രസ്സ് അറുപതാം ജന്മദിനാഘോഷം പാലക്കാട് ഗ്രീൻ പാർക്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അഡ്വ: നൈസ് മാത്യൂ. കേരളത്തിന് അവകാശപ്പെട്ട ആനുകൂല്യങ്ങൾ പലതം കേന്ദ്രം തരാത്ത സാഹചര്യത്തിൽ കോൺഗ്രസ്സ് മൗനം പാലിക്കന്നത് ഏറെ ഖേദകരമാണെന്നും കോൺഗ്രസ്സ് ബി ജെ പി ക്ക് പിന്തുണ നൽകുകയാണെന്ന സംശയം കൂടുതൽ ബലപ്പെടുകയാണെന്നും അഡ്വ.നൈസ് മാത്യൂ പറഞ്ഞു.
യോഗത്തിൽ ജില്ലാ പ്രസിഡൻറ് കെ.ശ്രീകുമാർ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ഷേർളി ചാലിശ്ശേരി, ട്രഷറർ കെ.എം.രാമദാസ്, മണ്ഡലം പ്രസിഡൻ്റുമാരായ ജോസ് ചാലക്കൽ, സണ്ണി എം.ജെ. മണ്ഡപത്തികുന്നേൽ, ഷെമീർ കൊടിയിൽ, കെ.എം.ബി.യു ജില്ലാ പ്രസിഡൻറ് ഹരീഷ് കണ്ണൻ, സെക്രട്ടറി കെ. കാദർ, രാധാകൃഷ്ണൻ മുണ്ടൂർ, എന്നിവർ പ്രസംഗിച്ചു. കേക്ക് വിതരണവും ഉണ്ടായി.