നായർ മഹാസമ്മേളനവും സമുദായാചാര്യൻ മന്നത്ത് പത്ഭനാപൻ്റെ വെങ്കല പ്രതിമ സമർപ്പണവും നവംബർ 26 ന് പാലക്കാട്.

പാലക്കാട്: നായർ മഹാസമ്മേളനം നവംബർ 26 ന് പാലക്കാട് നടക്കും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ മുഖ്യാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ പാലക്കാട് താലൂക്ക് എൻഎസ്എസ് യൂണിയൻ്റെ നവീകരിച്ച മന്ദിരത്തിൽ സ്ഥാപിക്കുന്ന സമൂദായാചാര്യൻ മന്നത്ത് പത്ഭനാപൻ്റെ വെങ്കല പ്രതിമ സമർപ്പണവും ജി.സുകുമാരൻ നായർ നിർവ്വഹിക്കും.

മഹാസമ്മേളനത്തിൻ്റെ നടത്തിപ്പാനായി അഡ്വ: കെ.കെ.നോൻ ചെയർമാനും എൻ.കൃഷ്ണകുമാർ ജനറൽ കൺവീനറുമായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. വിളംബര പര്യടന റാലികളും സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുമെന്ന് സംഘാടകർ പറഞ്ഞു.

ആലോചനയോഗം എൻ എസ് എസ് കരയോഗം രജിസ്ട്രാർ വി.വി.ശശീധരൻ നായർ ഉദ്ഘാടനം ചെയ്തു.യൂണിയൻ പ്രസിഡൻ്റ് അഡ്വ: കെ.കെ.മേനോൻ അദ്ധ്യക്ഷനായി. അസിസ്റ്റൻറ് രജിസ്ട്രാർ വി.ഉണ്ണികൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി എൻ.കൃഷ്ണകുമാർ താലൂക്ക് നായർ മഹാസമ്മേളന പ്രവർത്തനങ്ങളുടെ വിശദീകരണം നടത്തി.

യൂണിയൻ ഭരണസമിതി അംഗങ്ങളായ ടി മണികണ്ഠൻ, എം ഉണ്ണികൃഷ്ണൻ, യു നാരായണൻകുട്ടി, പി നടരാജൻ,ആർ ബാബുസുരേഷ്, ആർ ശ്രീകുമാർ, മോഹൻദാസ് പാലാട്ട്, കെ പി രാജഗോപാൽ, കെ ശിവാനന്ദൻ, എ അജി,പി സന്തോഷ്‌കുമാർ, വി ജയരാജ്‌ പ്രതിനിധി സഭ അംഗങ്ങൾ ആയ ആർ സുകേഷ് മേനോൻ, സി കരുണകരനുണ്ണി, വി രാജ്‌മോഹൻ, എ പുരുഷോത്തമൻ, വനിത യൂണിയൻ പ്രസിഡന്റ്‌ ജെ ബേബി ശ്രീകല, അനിത ശങ്കർ എന്നിവർ പ്രസംഗിച്ചു.