നാട്ടിലെ യുവജനങ്ങൾ വിദേശത്തേക്ക് ജോലി തേടി പോകുന്നത് ഖേദകരം: എ.പ്രഭാകരൻ എം എൽ എ


മലമ്പുഴ: രാജ്യത്ത് ഏറെ ജോലി സാദ്ധ്യതയുണ്ടായിട്ടും യുവജനങ്ങൾ ജോലി തേടി വിദേശത്തേക്ക് പോകുന്നത് ഖേദകരമാണെ് എ .പ്ര ഭാകരൻ എം.എൽ.എ. കേരള സർക്കാർ വ്യവസായീക പരിശീലനവകുപ്പിൻ്റെ നേതൃത്വത്തിൽ മലമ്പുഴ ഐ ടി ഐ യിൽ സംഘടിപ്പിച്ചു ജോബ് ഫെയർ സ്പെക്ട്രം 2023-24 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം എൽ എ . ഇൻസ്ട്രുമെൻ്റേഷൻ്റെ ഏക്കർക്കണക്കിന് സ്ഥലമാണ് കാടുപിടിച്ചു കിടക്കുന്നതെന്നും ചിലരുടെ അലംഭാവം മൂലം കോച്ച് ഫാക്ടറിയടക്കം ഒട്ടേറെ വ്യവസായ സംരംഭങ്ങളാണ് നഷ്ടമായതെന്നും എം എൽ എ ആരോപിച്ചു.

മലമ്പുഴ ഗവ: ഐടി ഐ പ്രിൻസിപ്പാൾ എൻ.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. വൈസ് പ്രിൻസിപ്പാൾ വി.വി.ജനാർദ്ദനൻ ആമുഖ പ്രഭാഷണം നടത്തി. ജില്ലാ എംപ്ലോയ്മെൻ്റ് ഓഫീസർ എം.സുനിത, ഇൻസ്ട്രുമെൻ്റേഷൻ അഡീഷണൽ ജനറൽ മാനേജർ വി.ഗിരീഷ്, കെ. അഹമ്മദുൽ കബീർ, ആർ.ജയകൃഷ്ണൻ, പി.എച്ച്. രഹ്ന ,എ ആർ.രാജേശ്വരി, രാജേഷ് മേനോൻ ,പി.സി.സദാനന്ദൻ, ട്രെയ്നീസ് കൗൺസലിങ്ങ് പ്രതിനിധി കെ.ധനഞ്ജയ്, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി.ആർ.വിനോദ് കുമാർ എന്നിവർ പ്രസംഗിച്ചു.അറുപത് സ്ഥാപനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ജോബ് ഫെയറിൽ പങ്കെടുത്ത് ഉദ്യോഗാർത്ഥികളുമായി അഭിമുഖം നടത്തി.