രണ്ട് യുവാക്കളെ അതിസാഹസീകമായി പോലീസ് സംഘം പിടികൂടി

ആനന്ത്കുമാർ വയസ്സ് 33 S/O കിട്ടുസ്വാമി, തളകണ്ടമ്മൻകോവിൽ വീതി, വേട്ടക്കാരൻ പുതൂർ പോള്ളാച്ചി കോയമ്പത്തൂർ, കണ്ണൻ വയസ്സ് 20 S/O മണി ഓതിമലൈ,സെല്ലന്നൂർ പുതുക്കോളനി അന്നൂർ അവിനാശി കോയമ്പത്തൂർ എന്നിവരെയാണ് പിടികൂടിയത്.
പാലക്കാട് നഗരത്തിലും പരിസരപ്രദേശങ്ങളുമായി കഴിഞ്ഞ രണ്ടാഴ്ചയായി ബൈക്കിൽ വന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഭവങ്ങൾ തുടർച്ചയായി റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെയും ഷോപ്പുകളിലും മറ്റും നിൽക്കുന്ന സ്ത്രീകളെയും ആണ് സംഘം ലക്ഷ്യമിട്ടിരുന്നത്. തമിഴ്നാട്ടിൽ നിന്ന് മോഷ്ടിച്ചെടുക്കുന്ന ബൈക്കുകളിലാണ് സംഘം എത്തുന്നതെന്നതുകൊണ്ടും കുറ്റകൃത്യം കഴിയുമ്പോൾ ബൈക്കുകൾ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ ഉപേക്ഷിക്കുന്നത് കൊണ്ടും പോലീസിന്റെ അന്വേഷണം പലപ്പോഴും

കണ്ണൻ
ആനന്ദ് കുമാർ

വഴിമുട്ടുകയായിരുന്നു പതിവ്. ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ സെപ്റ്റംബർ ആറാം തീയതി കടംകൊട് വച്ച് കടയിൽ നിന്ന സ്ത്രീയുടെ മാല കവർച്ച ചെയ്തുകൊണ്ട് പോയ സംഭവത്തെ തുടർന്ന് പാലക്കാട് ജില്ലാ പോലീസ് മേധാവിയുടെ പാലക്കാട് എഎസ്പിയുടെയും നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച അന്വേഷണം നടത്തി വരികയായിരുന്നു. നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുo മറ്റുo നടത്തിയ അന്വേഷണത്തിൽ സംഘം വരുന്നതും തിരികെ പോകുന്നതും തമിഴ്നാട്ടിലേക്കാണെ മനസ്സിലാക്കാൻ കഴിഞ്ഞിരുന്നു. ശനിയാഴ്ച്ച (ഇന്ന്) കാലത്ത് ഒമ്പതരക്ക് പാലക്കാട് ടൗണിന് സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന സ്ത്രീയുടെ മാല ആശുപത്രിയിലേക്ക് നടന്നുപോകുന്ന വഴിയിൽ യാക്കര വച്ച് ബൈക്കിൽ വന്ന രണ്ടംഗ സംഘമാണ് പൊട്ടിച്ചെടുത്തത്. പോലീസ് സ്റ്റേഷനിൽ വിവരം അറിയാൻ 15 മിനിറ്റ് താമസിച്ചു എങ്കിലും വിവരം അറിഞ്ഞ ഉടനെ തന്നെ ജില്ലയിലെ മുഴുവൻ പോലീസ് സ്റ്റേഷനുകളും ജാഗ്രതയിൽ ആവുകയും എല്ലാം സ്റ്റേഷൻ വാഹനങ്ങളും വാഹന പരിശോധന ആരംഭിക്കുകയും ചെയ്തു. കസബ പോലീസ് സ്റ്റേഷന് മുമ്പിൽ വാഹന പരിശോധന നടത്തിയ പോലീസ് സംഘം സംശയാസ്പദമായി കണ്ട വാഹനം കൈകാണിച്ചുവെങ്കിലും നിർത്താതെ പോയതിനെ തുടർന്ന് വാഹനത്തെ പിന്തുടർന്നിട്ടുള്ളതാണ്. വാഹനം വേനോലിക്കെടുത്ത് ലോറി സ്റ്റാൻഡിൽ ഉപേക്ഷിച്ച് മോഷ്ടാക്കൾ വിജനമായ പ്രദേശത്ത് കൂടി പുഴ സൈഡിലേക്ക് ഓടി അപ്രത്യക്ഷരായി. തുടർന്ന് സ്ഥലത്ത് എത്തിയ ടൗൺ സൗത്ത് പുതുനഗരം കസബ വാളയാർ മലമ്പുഴ ടൗൺ കൺട്രോൾ റൂം എന്നിവിടങ്ങളിലെ പോലീസ് ഉദ്യോഗസ്ഥർ ചേർന്ന് നടത്തിയ തിരച്ചിൽ ആണ് കാടുമുടി കിടന്ന പ്രദേശത്തു നിന്നും രണ്ട് മോഷ്ടാക്കളെയും പിടികൂടിയത്. പ്രതികളുടെ കയ്യിൽ നിന്നും മോഷ്ടിച്ച സ്വർണ്ണമാല കണ്ടെടുത്തു. ഓടി വീണ പരുക്ക് പറ്റിയ മോഷ്ടാക്കളെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച ചികിത്സ നൽകി. പ്രതികളെ സൗത്ത് പോലീസ് സ്റ്റേഷനിൽ കൂടുതൽ ചോദ്യം ചെയ്തു വരുന്നതായി പോലീസ് അറിയിച്ചു.