ഓണം ആഘോഷിക്കാൻ മലമ്പുഴയിലെത്തിയ വിനോദസഞ്ചാരികൾ നിരാശയിൽ

മലമ്പുഴ: ഇക്കൊല്ലത്തെ ഓണം ആഘോഷിക്കാൻ മലമ്പുഴയിലെത്തിയ ഭൂരിപക്ഷം വിനോദസഞ്ചാരികൾ മടങ്ങിയത് നിരാശയോടെ. വന്നിറങ്ങിയാൽ തന്നെ കവാട പരിസരത്തെ മത്സ്യ കച്ചവടകേന്ദ്രത്തിലേയും പരിസരത്തെ മത്സൃം നന്നാക്കുന്ന സ്റ്റാളുകളിൽ നിന്നുമുള്ള ദുർഗന്ധം സഹിക്കണം. ആരോഗ്യവകുപ്പ് ഇത് കാണുന്നില്ലേ? അൽപം ക്ലോറിനോ, ബ്ലീച്ചിങ്ങ് പൗഡറോ ഈ ഓണക്കാലത്ത് ഈ പരിസരത്ത് വിതറാമായിരുന്നില്ലേയെന്ന് വിനോദസഞ്ചാരികൾ ചോദിച്ചു.

പുരാവസ്തു വായി മാറിയ റോഡ് ട്രെയിൻ


മത്സ്യത്തിൻ്റെ ചോരയും വെള്ളവും നിലത്തൊഴുകി താഴ്ന്നതാണ് ഈ ദുർഗന്ധത്തിനു കാരണം എന്നാൽ ഉദ്യാനത്തിനകത്തു കടന്നാൽ നാമമാത്രമായാണ് ജലധാര പ്രവർത്തിക്കുന്നത്. പുൽതകിടികളും പൂന്തോട്ടവും ഉണർവില്ലാതെ നിൽക്കുന്നു. മഴ കുറവായതിനാൽ ഡാമിലെ ജലക്ഷാമമാണ് കാരണമെന്ന് അധികൃതർ പറയുന്നു. കുട്ടികളുടെ കളി തീവണ്ടി കട്ടപ്പുറത്തേറിയത് കൊറോണക്കാലത്ത്. എന്നാൽ ലക്ഷങ്ങൾ ചിലവാക്കിയാലേ നന്നാക്കാൻ കഴിയൂവെന്ന് അധികൃതർ പറയുന്നു. കളി ട്രെയിനിൽ കയറാൻ അഞ്ചു രൂപയാണത്രെ ഫീസ് വാങ്ങുന്നത്. ഇത് മുതലാകുന്നില്ലെന്നും അവർ പറയുന്നു. ട്രെയിനേ കുറിച്ച് കേട്ട കുട്ടികൾ ഓടാത്ത ട്രെയിനിൽ കയറിയിരുന്ന് മോഹം തീർക്കുന്നത് ദയനീയ കാഴ്ച്ചയാണ്.ഈ ട്രെയിനിനെ കുറിച്ച് കേട്ടീട്ടുണ്ടെങ്കിലും വന്നപ്പോൾ ഓടാത്ത ട്രെയിനിനെ കണ്ടപ്പോൾ സങ്കടം തോന്നി .വെറുതെ കയറിയിരിക്കുന്നെന്നു മാത്രമെന്ന് കോട്ടയത്തുനിന്നും വന്ന വിനോദസഞ്ചാരികളായ കുട്ടികൾ പറഞ്ഞു.

പരിസരത്ത് മാലിന്യവും കുളത്തിൽ താമരയില്ലാതെ പൂപ്പൽ പിടിച്ചു കിടക്കുന്നതുമായ ചൈനീസ് പാർക്ക് .


റോഡ് ട്രെയിനും ഇപ്പോൾ പുരാവസ്തുവായി മാറിയിരിക്കയാണ്. ഇരുപത്തിയഞ്ചു വർഷങ്ങൾക്കു മുമ്പു് ടയർ ചക്രങ്ങളുമായി ഉദ്യാനത്തിനു പുറത്ത് കറങ്ങിയിരുന്ന റോഡു ട്രെയിനും ഇപ്പോൾ പുരാവസ്തു. മറ്റൊരു ആകർഷണമായിരുന്നു ചൈനീസ് പാർക്ക് .താമര കുളത്താൽ ചുറ്റപ്പെട്ട കാബിനുള്ളിൽ ഭൂഗോളം. താമര കുളത്തിലെ സ്റ്റപ്പുകളിലൂടെ നടന്നു വേണം കാബിനിലെത്താൻ .എന്നാൽ ഇപ്പോൾ താമരയില്ലാതെ പായൽ പിടിച്ചതും പരിസരം വൃത്തിഹീനമായും കിടക്കുകയാണ് ഈ ചൈനീസ് പാർക്ക് .ആദ്യകാല നല്ല കാഴ്ച്ചകളെല്ലാം ഇവിടെ നശിച്ചു കൊണ്ടിരിക്കയാണെന്ന് വിനോദ സഞ്ചാരികൾ പറയുന്നു. അറ്റകുറ്റപണികൾക്കും നവീകരണ പ്രവർത്തനങ്ങൾക്കുമായി ലക്ഷക്കണക്കിന്ന് രൂപ ചിലവാക്കുന്നുണ്ടെങ്കിലും അതൊന്നും പ്രത്യക്ഷത്തിൽ കാണുന്നില്ലെന്ന് നാട്ടുകാരും വിനോദ സഞ്ചാരികൾക്കൊപ്പം പരാതിപ്പെടുന്നു. ബന്ധപ്പെട്ട അധികൃതർ എതയും വേഗം പരിഹാരം കാണണമെന്നും അവർ ആവശ്യപ്പെട്ടു.