ഓണാഘോഷ പരിപാടികൾ പാലക്കാട് ജില്ലയിൽ പാലക്കാട്:ശ്രാവണപൊലിമ’

ഡി.ടി.പി.സിയുടെ ഓണാഘോഷ പരിപാടികള്‍ നാളെ മുതല്‍

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികള്‍ ‘ശ്രാവണപൊലിമ’ നാളെ (ആഗസ്റ്റ് 28) മുതല്‍ 31 വരെ നടക്കും. രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മലമ്പുഴ ഉദ്യാനം, പോത്തുണ്ടി ഉദ്യാനം, വെള്ളിയാങ്കല്ല് പൈതൃക പാര്‍ക്ക്, കാഞ്ഞിരപ്പുഴ ഉദ്യാനം, ശ്രീകൃഷ്ണപുരം ബാപ്പുജി ചില്‍ഡ്രന്‍സ് പാര്‍ക്ക് എന്നീ വേദികളിലായാണ് പരിപാടികള്‍ നടക്കുക. നാളെ (ആഗസ്റ്റ് 28) വൈകിട്ട് ആറിന് രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ തദ്ദേശസ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും.

നാളത്തെ പരിപാടികള്‍

രാപ്പാടി ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം

വൈകിട്ട് 5.30-കൊല്ലങ്കോട് വിശ്വരൂപം കലാസമിതിയുടെ ശിങ്കാരിമേളം

വൈകിട്ട് 6.00-ഉദ്ഘാടന സമ്മേളനം

വൈകിട്ട് 6.30-ഉമ്പായീസ് കാരവന്‍സ് അവതരിപ്പിക്കുന്ന പകര്‍ന്നും പറഞ്ഞും പാടിയും

രാത്രി 8.30-ജനാര്‍ദനന്‍ പുതുശ്ശേരിയും സംഘവും അവതരിപ്പിക്കുന്ന ആദിതാളം

മലമ്പുഴ ഉദ്യാനം

ആഗസ്റ്റ് 28

വൈകിട്ട് 4.30-മഠത്തില്‍ ഭാസ്‌കരനും സംഘവും അവതരിപ്പിക്കുന്ന കണ്യാര്‍കളി

വൈകിട്ട് 5.30-കൊച്ചിന്‍ കൈരളി കമ്മ്യൂണിക്കേഷന്‍സിന്റെ സൂപ്പര്‍ ഹിറ്റ് ഗാനമേള